അന്താരാഷ്ട്ര വിപണിയിൽ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിലൂടെ ശ്രദ്ധേയമായ വൺപ്ലസ്, ഇപ്പോൾ വലിയൊരു തിരിച്ചടിയെ നേരിടുകയാണ്. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, വടക്കേ അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബെസ്റ്റ് ബൈ (Best Buy) സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഡിസ്പ്ലേ മോഡലുകൾ നീക്കം ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ.
കമ്പനി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും, വടക്കേ അമേരിക്കയിലെ പ്രവർത്തനങ്ങൾ സുഗമമായി തുടരുമെന്നാണ് കമ്പനി അധികൃതർ അന്ന് അറിയിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്.
ബെസ്റ്റ് ബൈ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഫോണുകളുടെ പ്രദർശന മാതൃകകൾ അപ്രത്യക്ഷമായി തുടങ്ങിയെന്ന് പിനിക്കവെബ് (PiunikaWeb) ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. റെഡ്ഡിറ്റ് ഉപയോക്താവായ Exodia101 ആണ് ഇക്കാര്യം ആദ്യമായി പുറത്തുവിട്ടത്.
ഇതിനെ ശരിവെച്ചുകൊണ്ട് ഒട്ടേറെ ഉപയോക്താക്കൾ രംഗത്തെത്തി. “I went to Best Buy the other day to see the display models.
Only OP they had was a 15r and it wasn’t even able to be powered on,” എന്ന് ഒരാൾ കുറിച്ചപ്പോൾ, “About 4 months ago I went to Best Buy and they had no floor samples of the OP phone available to look at,” എന്ന് മറ്റൊരു ഉപയോക്താവും വ്യക്തമാക്കി. മിഡ്വെസ്റ്റ് മേഖലയിലും സമാനമായ അനുഭവം ഉണ്ടായതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
“The same thing happened where I live. I live in the Midwest.
OnePlus phones were pulled from the local Best Buy store over two weeks ago in my area. Only the OnePlus 15 & 15R are listed for online buyers,” എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
എങ്കിലും, ബെസ്റ്റ് ബൈ വെബ്സൈറ്റുകളിൽ വൺപ്ലസ് ഉപകരണങ്ങൾ ഇപ്പോഴും ലഭ്യമാണ്. ഓൺലൈൻ പർച്ചേസിനും ഡെലിവറിക്കും തടസ്സമില്ലാത്തതിനാൽ ഇത് പൂർണ്ണമായ വിപണന പിൻമാറ്റമായി കണക്കാക്കാൻ കഴിയില്ല.
വടക്കേ അമേരിക്കയിലെ തങ്ങളുടെ റീട്ടെയിൽ തന്ത്രങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ വൺപ്ലസ് ഇതുവരെ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

