ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചറുമായി ഗൂഗിൾ എത്തുന്നു. ഉപയോക്താക്കളുടെ പെരുമാറ്റരീതികൾ വിശകലനം ചെയ്ത്, കൃത്യമായ സമയത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്ന ‘കോൺടെക്സ്ചറൽ സജഷൻസ്’ (Contextual suggestions) എന്ന ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.
ഉപകരണം തന്നെ സ്വയം പഠിച്ചെടുക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയാണ് ഇതിന് പിന്നിൽ. നേരത്തെ അവതരിപ്പിച്ചിരുന്ന ‘മാജിക് ക്യൂ’ (Magic Cue) ഫീച്ചറിന് സമാനമായാണ് പുതിയ സംവിധാനവും പ്രവർത്തിക്കുന്നത്.
നിലവിൽ പിക്സൽ 10 ഫോണുകളിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഡിഫോൾട്ടായി ഓൺ ചെയ്തിരിക്കുന്ന ഈ ഫീച്ചർ, ഫോൺ ഉപയോഗിക്കുന്ന രീതി, സമയം, സ്ഥലം എന്നിവയെക്കുറിച്ചുള്ള ഡാറ്റ ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്.
ഗൂഗിൾ ഇതിന് രണ്ട് ഉദാഹരണങ്ങൾ നൽകുന്നു: “Your music app might suggest a playlist at the gym that you often listen to during your evening workout”, “if you often cast sports games to your living room TV on Saturdays, your device can suggest casting at the right time.” ശേഖരിക്കുന്ന ഡാറ്റ ഫോണിലെ എൻക്രിപ്റ്റഡ് സ്റ്റോറേജിലാണ് സൂക്ഷിക്കുന്നത്. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഈ വിവരങ്ങൾ ഗൂഗിളിനോ മറ്റ് മൂന്നാം കക്ഷികൾക്കോ കൈമാറില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് Settings > [your name] വഴി ‘Contextual suggestions’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അത് പ്രവർത്തനരഹിതമാക്കാം. നിലവിൽ പിക്സൽ 10 ശ്രേണിയിലുള്ള ഫോണുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായത്.
ആൻഡ്രോയിഡ് 17 ബീറ്റ പതിപ്പിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലോ പഴയ പിക്സൽ ഫോണുകളിലോ ഈ സൗകര്യം ലഭ്യമല്ല. മറ്റ് ഫോണുകളിലേക്ക് ഈ സേവനം എപ്പോൾ വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

