ചാലക്കുടിയിൽ ദേശീയപാതയിൽ പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേക്കുള്ള പാലത്തിൽ നടന്നു വരുന്ന അറ്റകുറ്റപ്പണികൾ ഊർജിതമായി തുടരുന്നു. പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്.
പ്രവൃത്തികൾക്കായി പാലം അടച്ചിട്ട സാഹചര്യത്തിൽ, എറണാകുളം ദിശയിലേക്കുള്ള പാലത്തിലൂടെയാണ് നിലവിൽ ഇരുദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.
കഴിഞ്ഞ 9-ന് പാലം അടച്ചതിനെത്തുടർന്ന് മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ മൂന്ന് ദിവസമായി തിരക്കിന് നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്ന പാലത്തിലൂടെ ചെറിയ കാറുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ എന്നിവയെ ഒറ്റ വരിയായി കടത്തിവിടാൻ അനുമതി നൽകിയതാണ് ഗതാഗതക്കുരുക്ക് കുറയാൻ കാരണമായത്.
ഭാരവാഹനങ്ങൾ പൂർണ്ണമായും എറണാകുളം ദിശയിലേക്കുള്ള പാലത്തിലൂടെ മാത്രമാണ് കടത്തിവിടുന്നത്. ഈ മാസം 28-ഓടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലം ഗതാഗതത്തിനായി പൂർണതോതിൽ തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.
നിശ്ചയിച്ച തീയതിക്ക് മുൻപായി തന്നെ പണികൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കരാറുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

