എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (ഡയറക്ട് റിക്രൂട്ട്മെന്റ്, കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്കുള്ള അഭിമുഖം 2026 മെയ് 20, 22 തീയതികളിൽ നടക്കും. എറണാകുളം കേരള പബ്ലിക് സർവീസ് കമ്മീഷൻ മേഖലാ ഓഫീസാണ് ഇതിന് വേദിയാകുന്നത്.
അഭിമുഖത്തിനായി ഹാജരാകേണ്ട സമയം ക്രമീകരിച്ചിരിക്കുന്നത് താഴെ പറയുന്ന പ്രകാരമാണ്:
* രാവിലെ 09.30-ന് അഭിമുഖമുള്ളവർക്ക് രാവിലെ 07.30-ന് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിക്കും.
* രാവിലെ 10.30-ന് അഭിമുഖമുള്ളവർക്ക് രാവിലെ 08.00-ന് പരിശോധന നടക്കും.
* ഉച്ചയ്ക്ക് 12.00-ന് അഭിമുഖമുള്ളവർക്ക് രാവിലെ 09.30-ന് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രസ്തുത പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ ഒ.ടി.ആർ (OTR) പ്രൊഫൈലിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

