കൊട്ടാരക്കരയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പുതിയതായി ആരംഭിച്ച പുതിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിൽ നിന്നു എംസി റോഡ് വഴി ചങ്ങനാശേരിയിൽ എത്തിയതിനു ശേഷം വാഴൂർ റോഡിലൂടെ തെങ്ങണ വഴിയാണ് പുതുപ്പള്ളിയിലേക്ക് സർവീസ് നടത്തുന്നത്.
പാറേൽ മരിയൻ തീർഥാടന കേന്ദ്രം, പുതുപ്പള്ളി പള്ളി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്ക് കൂടി പ്രയോജനപ്പെടുന്ന വിധമാണ് സർവീസ്. ദിവസവും രാവിലെ 6.30ന് കൊട്ടാരക്കരയിൽ നിന്നു പുറപ്പെടും.
8ന് ചങ്ങനാശേരിയിലും 8.30ന് പുതുപ്പള്ളിയിലും എത്തും. ചടങ്ങിൽ എടിഒ അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പി.അയിഷ പോറ്റി, ഡോ. മറിയ ഉമ്മൻ, ഡിപ്പോ എൻജിനീയർ ശിവപ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ഒ.രാജൻ, എൻ.വിനേഷ്, അജിമോൻ, ടി.സിനി എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

