പെരിങ്ങോം വയക്കര പഞ്ചായത്തിലെ അങ്കണവാടിയിൽ വിതരണത്തിനായി എത്തിച്ച പോഷകാഹാരപ്പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. പെടേന കിഴക്കേക്കരയിലുള്ള 74-ാം നമ്പർ അങ്കണവാടിയിലേക്ക് വിതരണം ചെയ്ത ‘ന്യൂ ടി മിക്സ്’ പാക്കറ്റിലാണ് ചീഞ്ഞടിഞ്ഞ നിലയിൽ പല്ലിയുടെ ജഡം ശ്രദ്ധയിൽപ്പെട്ടത്.
സംഭവം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രക്ഷിതാക്കളും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ഗ്രാമ പഞ്ചായത്ത് അധികൃതർക്കുമാണ് പരാതി കൈമാറിയത്. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പൊന്നമ്പാറയിലെ വ്യവസായ കേന്ദ്രത്തിലാണ് കുട്ടികൾക്കുള്ള ഈ പോഷകാഹാരം നിർമ്മിക്കുന്നത്.
ഉന്നത നിലവാരം പുലർത്തേണ്ട ഭക്ഷ്യോൽപ്പാദന കേന്ദ്രത്തിൽ നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

