പതിനഞ്ചു വർഷത്തിൽ അധികം പഴക്കമുള്ള 1117 ബസുകൾക്ക് സർവീസ് തുടരുന്നതിനായി മൂന്നാം തവണയും ഇളവ് തേടി കെഎസ്ആർടിസി അധികൃതർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ നാല് മാസത്തിന് ശേഷം ഈ വാഹനങ്ങൾ ആക്രിവിലയ്ക്ക് വിൽക്കേണ്ടി വരും.
സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന ആകെ 4,625 കെഎസ്ആർടിസി ബസുകളിൽ 24.2 ശതമാനവും പഴക്കമേറിയവയാണ്. നിലവിൽ ഇത്തരം ബസുകൾക്ക് സർവീസ് തുടരാൻ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള അനുമതി 2026 സെപ്റ്റംബർ 30-ഓടെ അവസാനിക്കും.
2021-ലെ മോട്ടർ വെഹിക്കിൾസ് (വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റിയുടെ റജിസ്ട്രേഷനും പ്രവർത്തനവും) നിയമ പ്രകാരം, സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യണമെന്ന കേന്ദ്ര നയം നിലനിൽക്കെയാണ് കെഎസ്ആർടിസിക്ക് ഇതിനു മുൻപ് രണ്ട് തവണയായി രണ്ട് വർഷം വീതം ഇളവ് നൽകിയത്. ഇത് ചട്ടവിരുദ്ധമാണെന്ന തരത്തിൽ നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
എന്നിരുന്നാലും, അടിയന്തര സർവീസുകൾക്കായി ഉപയോഗിക്കുന്ന സർക്കാർ വാഹനങ്ങൾ എന്ന പരിഗണനയിൽ ഇത്തവണയും കേന്ദ്രത്തിൽ നിന്ന് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗതാഗത വകുപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

