വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാരനോട് ടിക്കറ്റ് നിരക്കിൽ ക്രമക്കേട് നടത്താൻ ശ്രമിച്ച ട്രെയിൻ ടിക്കറ്റ് എക്സാമിനറെ (ടിടിഇ) റെയിൽവേ അധികൃതർ സസ്പെൻഡ് ചെയ്തു. ദനാപുർ റെയിൽവേ ഡിവിഷൻ പരിധിയിലാണ് സംഭവം നടന്നത്.
പി.കെ മിശ്ര എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 700 രൂപയുടെ ടിക്കറ്റ് 380 രൂപയ്ക്ക് നൽകാമെന്ന് ഇയാൾ യാത്രക്കാരനോട് പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഘർ കെ കലേഷ് (Ghar Ke Kalesh) എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. “ഔദ്യോഗികമായി ടിക്കറ്റെടുത്താൽ 750 ആകുമെന്നും താൻ ഇടപെട്ട് 380 രൂപയ്ക്ക് ശരിയാക്കിത്തരാമെന്നും ടി.ടി.ഇ പറയുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.” തന്നോട് ടിടിഇ നിരക്ക് കുറച്ച് പറയുന്ന കാര്യം യാത്രക്കാരൻ രഹസ്യമായി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു.
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത വ്യക്തിയാണ് ഇയാൾ എന്നാണ് പ്രാഥമിക നിഗമനം. വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ഗൗരവമായി കാണുകയും അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് റെയിൽവേ അധികൃതർ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

