കോഴിക്കോട് താമരശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച പ്രതി പിടിയിലായി. തച്ചംപൊയിൽ സ്വദേശി ഒ.പി.അനസാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.
താമരശ്ശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ്റ്റാന്റിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു മോഷണം നടന്നത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ചെമ്പുകമ്പി, വയർ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കവർന്ന ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്.
നേരത്തെയും ഇതേ കെട്ടിടത്തിൽ സമാനമായ രീതിയിൽ അനസ് മോഷണം നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധികളിലും വിവിധ മോഷണക്കേസുകളിൽ പ്രതിയാണ്.
ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസങ്ങളിലും കെട്ടിടത്തിൽ മോഷണം നടത്തുന്നതിന്റേതായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

