രാജ്യത്തെ വീടുകളിൽ 50,000 ടൺ സ്വർണമുണ്ടെന്നാണ് ഏകദേശ കണക്കെന്നും ഇവ പുനരുപയോഗത്തിനായി വിപണിയിലെത്തുന്നത് (റീസൈക്ലിങ്) പ്രോത്സാഹിപ്പിച്ചാൽ സ്വർണം ഇറക്കുമതി പൂർണമായി നിർത്താനാകുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
‘സ്വർണം പണമാക്കൽ’ (ഗോൾഡ് മോണെട്ടൈസേഷൻ) പദ്ധതി പുനരുജ്ജീവിപ്പിച്ച് ഈ സ്വർണം വിപണിയിലെത്തിക്കാൻ ശ്രമിക്കണം. ശരാശരി 800 ടൺ ആണ് ഇന്ത്യയുടെ പ്രതിവർഷ സ്വർണ ഇറക്കുമതി.
50,000 ടണ്ണിൽ നല്ലൊരു പങ്ക് ഇങ്ങനെ വിപണിയിൽ എത്തിയാൽതന്നെ ഏറെ വർഷത്തേക്ക് ഇറക്കുമതി ഒഴിവാക്കാനാകും. നേരത്തേ കേന്ദ്രം സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15ൽ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചത് കള്ളക്കടത്ത് വലിയതോതിൽ കുറയാൻ വഴിയൊരുക്കിയിരുന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി ഇറക്കുമതി തീരുവ കൂട്ടിയാൽ കള്ളക്കടത്ത് വീണ്ടും സജീവമാകാൻ അത് ഇടവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ധനവില വർദ്ധനയുമായി ബന്ധപ്പെട്ട
സൂചനകൾ സാമ്പത്തിക മേഖലയിൽ ചർച്ചയാകുന്നുണ്ട്. അധികച്ചെലവുകൾ നിയന്ത്രിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് ടൈ കേരള പ്രസിഡന്റും വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
‘ഒളിഞ്ഞിരിക്കുന്നത് വില കൂട്ടുമെന്ന സൂചനയാകാം: വിവേക് കൃഷ്ണ ഗോവിന്ദ്’. ഇന്ധനവില ഉടൻ കൂട്ടുമെന്ന സൂചനയാകാം മോദിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്.
ഇന്ധനവില കൂട്ടുന്നത് പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നത് വസ്തുതയാണ്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ വിലവർധനയുടെ ഒരുപങ്ക് എങ്കിലും ഉപഭോക്താക്കൾക്ക് കൈമാറാതെ എണ്ണവിതരണ കമ്പനികൾക്ക് പിടിച്ചുനിൽക്കാനാകുമെന്ന് കരുതുന്നില്ല.
തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. വാണിജ്യ എൽപിജി വില വർധിപ്പിച്ചു.
ഇനി പെട്രോൾ, ഡീസൽ വിലയും ഉടൻ കൂട്ടുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

