ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡ് വിളിച്ച വിശാല യോഗം ഇന്ന് നടക്കും. മുൻ കെപിസിസി അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരുമായി ഹൈക്കമാൻഡ് നേതൃത്വം ഇന്ന് നേരിട്ട് ചർച്ച നടത്തും.
നിലവിലെ ചർച്ചകളിൽ കെ സി വേണുഗോപാലിന് തന്നെയാണ് മുൻതൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകും.
നേതൃത്വ പ്രഖ്യാപനം വൈകുന്നതിൽ ഉയരുന്ന വിമർശനങ്ങൾ ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
മുതിർന്ന നേതാക്കൾക്ക് ഇന്നലെയാണ് ദില്ലിയിൽ നിന്ന് യോഗത്തിൽ പങ്കെടുക്കാൻ നിർദേശം ലഭിച്ചത്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കമാൻഡ് നീക്കങ്ങൾ സജീവമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

