പൂച്ചക്കാട് തെക്കേപുറം അരയാൽത്തറയിൽ പ്രവാസി അബ്ദുൽ മജീദിന്റെ വീട്ടിൽ വൻ കവർച്ച. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച ഉച്ചയ്ക്കും ഇടയിലുള്ള സമയത്താണ് 45 പവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നത്.
അബ്ദുൽ മജീദിന്റെ കുടുംബം ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
അടുത്തുള്ള വീട്ടിൽ നിന്ന് മോഷ്ടാക്കൾ കവർന്ന പിക്കാസ് ഉപയോഗിച്ചാണ് വാതിൽ പൊളിച്ചത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു.
എന്നാൽ, ആറ് ലക്ഷം രൂപയോളം വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കൾ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചിരുന്നു. സംഭവദിവസം സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.
ബേക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

