സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നുരാവിലെ കേരളത്തിലും താഴ്ന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 13,945 രൂപയും പവന് 160 രൂപ താഴ്ന്ന് 1,11,560 രൂപയുമായി.
രാജ്യാന്തര വില ഔൺസിന് 4728 ഡോളറിൽ നിന്ന് 4670 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് നഷ്ടം അൽപം കുറച്ചത് കേരളത്തിൽ വലിയ ഇടിവിന് തടയിട്ടു.
ഇറാനെതിരായ
സ്വർണവിലയുടെ ഇടിവിന് കളമൊരുക്കി. സംഘർഷം തുടരുമെന്ന വിലയിരുത്തലിനെ തുടർന്ന് എണ്ണവില മുന്നേറ്റം തുടങ്ങിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.
യുഎസ് ക്രൂഡ് (ഡബ്ല്യുഡിഐ) വില ബാരലിന് 5.05% മുന്നേറി 100.2 ഡോളറിലെത്തി.
ബ്രെന്റ് വില 4.53% കുതിച്ച് 105.9 ഡോളറും. ഇതോടെ വീണ്ടും ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി അലയടിച്ചുതുടങ്ങി.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.21% ഉയർന്ന് 98.11ലും എത്തി. പിന്നാലെ, ഗോൾഡ് ഇടിഎഫുകളിൽ വിൽപനസമ്മർദമുണ്ടാവുകയും വില താഴുകയുമായിരുന്നു.
സംഘർഷത്തിന് അയവില്ലെങ്കിൽ എണ്ണവിലയും ഡോളറും കൂടുതൽ കരുത്തുനേടും.
ഇത് സ്വർണവിലയെ താഴേക്കും നയിക്കും. കേരളത്തിലും വില വലിയതോതിൽ താഴാൻ ഇതിടയാക്കും.
കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,515 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 275 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 15 രൂപ കുറച്ച് 11,460 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് 275 രൂപയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

