അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തെ മൂന്നാമത് ഇ-ഡ്രോയിൽ രണ്ട് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ആകെ നാല് പേരാണ് ഇത്തവണത്തെ ഇ-ഡ്രോയിൽ ഭാഗ്യശാലികളായത്.
മലയാളികൾക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള മറ്റൊരു പ്രവാസിയും ഡൊമിനിക്കയിൽ നിന്നുള്ളയാളുമാണ് മറ്റ് വിജയികൾ. സമ്മാനാർഹരായ ആദ്യ മലയാളി ലിന്റോ ജോസ് മേച്ചേരി ആണ്.
56 വയസ്സുകാരനായ ഇദ്ദേഹം സെയിൽസ്മാന2ായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.എ.ഇയിൽ പ്രവാസിയായ അദ്ദേഹം സുഹൃത്തുക്കളായ പത്ത് പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്.
“വാക്കുകൾകൊണ്ട് ഇത് വിവരിക്കാമെങ്കിൽ ഞാൻ ഈ അനുഭവത്തെ സൂപ്പർ എന്ന് പറയും.” അദ്ദേഹം വ്യക്തമാക്കി. സുഹൃത്തിന്റെ ജന്മദിനമായ 23-ൽ തുടങ്ങുന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇവർ തെരഞ്ഞെടുത്തത്.
ലഭിച്ച സമ്മാനത്തുക സംഘത്തിലുള്ളവർ തുല്യമായി വീതിച്ചെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അജീഷ് പൊന്നപ്പൻ ആണ് സമ്മാനം നേടിയ രണ്ടാമത്തെ മലയാളി.
57 വയസ്സുകാരനായ ഇദ്ദേഹം 2003 മുതൽ യു.എ.ഇയിൽ ഫൈനാൻസ് മാനേജരായി സേവനം അനുഷ്ഠിക്കുന്നു. അഞ്ച് സഹപ്രവർത്തകർക്കൊപ്പം എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്.
വീട്ടിലിരുന്ന് ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺകോൾ എത്തുന്നത്. ഈ വിജയം വലിയ സന്തോഷം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രിയപ്പെട്ട ഏഴാം നമ്പർ ഉൾപ്പെടുന്ന ടിക്കറ്റാണ് അദ്ദേഹം എടുത്തത്.
സുഹൃത്തുക്കളുമായി സമ്മാനത്തുക പങ്കിടുമെന്നും തനിക്ക് ലഭിക്കുന്ന വിഹിതം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ സ്വദേശിയായ കെ.
ബഹ്റൂദ്ദീൻ ആണ് മൂന്നാമത്തെ വിജയി. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന 44 കാരനായ ഇദ്ദേഹം 24 വർഷമായി കുടുംബത്തോടൊപ്പം യു.എ.ഇയിലാണ് താമസം.
ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത് ജീവിതത്തിൽ ഇത് ആദ്യമായാണ്. അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള മകളാണ് ഇത്തവണ ടിക്കറ്റ് തെരഞ്ഞെടുത്തത്.
സമ്മാനത്തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഡൊമിനിക്കയിൽ നിന്നുള്ള മാഹെർ അൽദാഗേർ ആണ് നാലാമത്തെ വിജയി.
വരുന്ന ഓഗസ്റ്റ് 3-ന് നടക്കുന്ന ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ആണ് സമ്മാനത്തുക. കൂടാതെ അഞ്ച് പേർക്ക് 100,000 ദിർഹം വീതം നേടാനുള്ള അവസരവുമുണ്ട്.
നിലവിലെ പരമ്പരയിലെ അവസാന വീക്കിലി ഡ്രോയും വരും ദിവസങ്ങളിൽ നടക്കും. ‘ദി ബിഗ് സ്പിൻ’ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികളെ ഓഗസ്റ്റ് 3-ലെ ലൈവ് ഡ്രോയിലൂടെ പ്രഖ്യാപിക്കും. ഇവർ സെപ്റ്റംബർ 3-ന് നടക്കുന്ന ഗെയിമിൽ പങ്കെടുത്ത് 1 മില്യൺ ദിർഹം വരെ സമ്മാനം നേടാൻ അർഹത നേടും.
ഒപ്പം ഡ്രീം കാർ പ്രൊമോഷന്റെ ഭാഗമായി ഓഗസ്റ്റ് 3-ന് മസെരാറ്റി ഗ്രെക്കാലെയും സെപ്റ്റംബർ 3-ന് ലാൻഡ്റോവർ ഡിഫൻഡറും സമ്മാനമായി നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

