പെരുവന്താനം∙ സെന്റ് ആന്റണീസ് കോളജിന്റെയും, പെരുവന്താനം സെന്റ് ജോസഫ് ഫൊറോനാ മാതൃ വേദിയുടെയും ആഭിമുഖ്യത്തിൽ ക്വീൻ മോം മത്സരം സംഘടിപ്പിച്ചു. സീരിയൽ താരം ലക്ഷ്മി ബിനു ഉദ്ഘടനം ചെയ്തു.
വിമൻസ് സെൽ കോർഡിനേറ്റർ എ.സി.ഷാന്റിമോൾ അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി, സി. റോസിറ്റ ജോസ് സി.എം.സി, വിമൻ സെൽ കോർഡിനേറ്റർമാരായ ആഷിൻ ജോസ്, ക്രിസ്റ്റി ജോസ്, അഞ്ജലി ആർ നായർ, ജിനു തോമസ്, അശ്വനി ജെയ്സി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ മേഖലകളിൽ നിന്നുമെത്തിയ 60 ഓളം വനിതകൾ നാല് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു.
ജെറ്റി ജെ. റോസ് ക്വീൻ മോം വിജയിയായും, സൂസി യേശുദാസ് ഫസ്റ്റ് റണ്ണറപ്പായും, ആന്റു കെ.
തോമസ് സെക്കൻഡ് റണ്ണറപ്പായും, മഞ്ജു മാധവൻ മോസ്റ്റ് ടാലന്റഡ് മോം ആയും, ജൂലി ഡേറ്റ്സണ് മോസ്റ്റ് ഇൻസ്പയറിങ് മോം ആയും, ലിൻസി പി. ജോർജ് ബെസ്റ്റ് കോൺഫിഡന്റ് മോം ആയും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് ക്യാഷ് അവാർഡും കിരീടവും, പ്രശസ്തി പത്രവും നൽകി. അമ്മമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു രാജ്യത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചതെന്ന് കോളജ് ചെയര്മാന് ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളിയും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

