കണ്ണൂർ ∙ പരിയാരം മെഡിക്കൽ കോളജിനടുത്ത് സർവീസ് റോഡരികിലെ സി.വി.രാമചന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയ്ക്ക് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 4.30നാണ് സംഭവം.
ഉടൻ പരിയാരം പൊലീസ് പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ഒരു യൂണിറ്റ് ഫയർ എൻജിൻ എത്തി തീയണയ്ക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സമീപത്തെ ലോട്ടറി വിൽപന ബോക്സിനും കേടുപാട് പറ്റി. സീനിയർ ഫയർ ആൻഡ് ഓഫിസർ എൻ.മുരളിയുടെ നേതൃത്വത്തിൽ ജീവനക്കാരായ കെ.വി.വിപിൻ, ജിനോ ജോൺ, എം.എസ്.അഖിൽ, എസ്.ജിഷ്ണു എന്നിവർ ചേർന്നാണ് തീയണച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

