പുതുപ്പള്ളി ∙ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്. പ്രധാന പെരുന്നാൾ ദിനമായ ഇന്നു രാവിലെ 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന.
ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവരും വൈദികരും സഹകാർമികരാകും.
ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ കൽക്കുരിശിന്റെ തെക്കുവശത്തു പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11.15 മുതൽ വിതരണം ചെയ്യും. 12 കൗണ്ടറുകളിലായി നേർച്ചസദ്യ വിളമ്പും.
കുട്ടികൾക്ക് ആദ്യ ചോറൂണ് നൽകുന്ന ചടങ്ങും ഇതേസമയം പള്ളിയുടെ വടക്കുവശത്തെ പന്തലിൽ നടത്തും. ഉച്ചയ്ക്കു 2നു പ്രദക്ഷിണം.
വൈകിട്ട് 4ന് അപ്പവും കോഴിയിറച്ചിയും അടങ്ങുന്ന നേർച്ച വിളമ്പും. 23ന് ആണു കൊടിയിറക്ക്.
ഇന്നലെ രാവിലെ ഗീവർഗീസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയോടെപൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിച്ചു.
പൊലീസിന്റെ സുരക്ഷാ വലയത്തിൽ പൊന്നിൻകുരിശ് പ്രത്യേക അറയിൽ നിന്നു പുറത്തെടുത്തു. തുടർന്നു പൊൻ, വെള്ളി കുരിശുകളുടെയും മെഴുകുതിരികളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിനുള്ളിൽ എത്തിച്ചു.
തുടർന്നു പ്രധാന മദ്ബഹയിലെ ത്രോണോസിൽ സ്ഥാപിച്ചു.
ഇന്നു കൂടി വിശ്വാസികൾക്കു പൊന്നിൻകുരിശ് ദർശിച്ചു പ്രാർഥിക്കാൻ സൗകര്യം ഉണ്ടാകും. പുതുപ്പള്ളി, എറികാട് കരകളിൽ നിന്നു വൈകിട്ടു നടന്ന വിറകിടീൽ ഘോഷയാത്ര നാടിന്റെ വിശ്വാസ പ്രഘോഷണമായി.
രാത്രി നടന്ന വലിയ പ്രദക്ഷിണം ഭക്തിസാന്ദ്രം. പുതുപ്പള്ളി വലിയ പള്ളിയിൽ നിന്നുമിറങ്ങി നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശടി ചുറ്റി തിരികെ വലിയ പള്ളിയും ചുറ്റിയാണു പ്രദക്ഷിണം സമാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

