കോട്ടയം∙ വിശ്വസംവാദകേന്ദ്രം കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ നാരദ ജയന്തി മാധ്യമ പുരസ്കാരം മലയാള മനോരമ കടുത്തുരുത്തി ലേഖകൻ ബിജു പുളിക്കന്‍. മാതൃഭൂമി ന്യൂസ് ലേഖകൻ ഷിനോജ് എസ്.ടിയും പുരസ്കാരത്തിന് അർഹനായി.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ഇവർക്ക് നൽകിക്കൂടെ ഇത്തിരി ശുദ്ധ ജലം’, ‘കവർന്നെടുത്തല്ലോ കള്ളാ ഭാഗ്യം’ എന്നീ വാർത്തകളാണ് ബിജു പുളിക്കനെ അവാർഡിന് അർഹനാക്കിയത്.
മേയ് 2ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 10001 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
പത്രപ്രവർത്തകൻ പോൾ മണലിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പത്രപ്രവർത്തകനും പാമ്പാടി ഐഐഎംസി റീജിയണൽ ക്യാംപസ് ഡയറക്ടറുമായ ഡോ. അനിൽകുമാർ വടവാതൂർ ഉദ്ഘാടനം ചെയ്ത് ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തും.
രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത സഹ പ്രചാർ പ്രമുഖ് എം.സതീശൻ അവാർഡ് വിതരണം നിർവഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

