സ്വർണവില കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ ഉയർന്ന് 13,875 രൂപയിലെത്തി. 320 രൂപ വർധിച്ച് 1,11,000 രൂപയാണ് പവൻവില.
ഇന്നലെ 3 തവണയായി പവന് 2000 രൂപയിലേറെ കുറഞ്ഞിരുന്നു. രാജ്യാന്തരവില ഔൺസിന് 4577 ഡോളറിൽ നിന്ന് 4600ലേക്ക് മെച്ചപ്പെട്ടതിനെ തുടർന്നാണ് ഇന്ന് കേരളത്തിൽ വില ഉയർന്നത്.
ഉറ്റുനോട്ടം അമേരിക്കയിലേക്ക്
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇന്നു പ്രഖ്യാപിക്കുന്ന പണനയത്തിലേക്കാണ് സ്വർണ വിപണിയുടെ ഉറ്റുനോട്ടം.
ഇന്ത്യൻ സമയം വൈകിട്ടോടെയാണ് പ്രഖ്യാപനം. ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എണ്ണവില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താനിടയില്ല.
അതുകൊണ്ടുതന്നെ, ഡോളറും കടപ്പത്രങ്ങളും നിക്ഷേപകർക്ക് ആകർഷകമായി തുടർന്നേക്കും. അതായത്, സ്വർണവില താഴാനുള്ള സാധ്യതയ്ക്കാണ് നിരീക്ഷകർ മുൻതൂക്കം നൽകുന്നത്.
എണ്ണവില എങ്ങനെ സ്വർണത്തെ ബാധിക്കും?
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ഇന്നു രാവിലെ ഒരുഘട്ടത്തിൽ ബാരലിന് 100 ഡോളറിനും ബ്രെന്റ് വില 112 ഡോളറിനും മുകളിലെത്തിയിരുന്നെങ്കിലും ഇപ്പോൾ താഴ്ന്നു.
ഡബ്ല്യുടിഐ 99.37ലേക്കും ബ്രെന്റ് 111.2 ഡോളറിലേക്കുമാണ് താഴ്ന്നത്. ഇതും ഇന്ന് സ്വർണവില കൂടാനിടയാക്കി.
എങ്കിലും, എണ്ണവില ഉയർന്നതലത്തിൽ നിലയുറപ്പിച്ചത് സ്വർണത്തിന് ക്ഷീണമായേക്കാമെന്നും കരുതപ്പെടുന്നു.
‘കുഞ്ഞു’ സ്വർണത്തിന്റെ വില
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഗ്രാമിന് 35 രൂപ വർധിച്ച് 11,460 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 255 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 30 രൂപ ഉയർത്തി 11,400 രൂപയാണ്. വെള്ളിക്ക് ഇവരും ഗ്രാമിന് 255 രൂപയായി നിശ്ചയിച്ചു.
∙ ഗ്രാമിന് 25 രൂപ ഉയർന്ന് 8880 രൂപയാണ് 14 കാരറ്റ് സ്വർണവില. ∙ ഗ്രാമിന് 15 രൂപ ഉയർന്ന് 9 കാരറ്റ് സ്വർണവില 5725 രൂപയിലുമെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

