കൊടുങ്ങല്ലൂർ ∙ കടലിൽ ചൂടുകൂടുന്നത് മൂലം മത്സ്യക്ഷാമം രൂക്ഷം. തീരദേശ മേഖലയിൽ നേരിടുന്നത് അസാധാരണമായ പ്രതിസന്ധി.
മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും പേരിനു പോലും മീൻ ലഭിക്കാതായതോടെ ബോട്ടുകളും വള്ളങ്ങളും തീരത്തു കെട്ടിയിട്ടിരിക്കുകയാണ്. ഡീസൽ – മണ്ണെണ്ണ വില വർധനയും പ്രതിസന്ധിയുടെ ആഴം കൂട്ടി.
മത്സ്യത്തൊഴിലാളികൾക്ക് കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. അഴീക്കോട് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ, തരകന്മാർ തുടങ്ങി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്.
സർക്കാർ രേഖകൾ പ്രകാരം ജില്ലയിൽ 10436 മത്സ്യത്തൊഴിലാളികളുണ്ട്. അനുബന്ധമേഖലകൾ കൂടി കണക്കിലെടുത്താൽ ഇരുപത്തയ്യായിരത്തിലേറെ പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
ബോട്ടുകൾക്ക് പുറമേ 50– 60 പേർ ജോലി ചെയ്യുന്ന ഇൻബോർഡ് എൻജിൻ വള്ളങ്ങൾ, ഡപ്പ, മൂടിവെട്ടി, ഫൈബർ വള്ളങ്ങൾ, ചെറുവഞ്ചികൾ തുടങ്ങിയവയിൽ 90 ശതമാനവും മാസങ്ങളായി കടലിലിറങ്ങുന്നില്ല. കടലിനു മേൽത്തട്ടിലേക്ക് മത്സ്യം വരുന്നില്ലെന്നും ചെറുവള്ളങ്ങൾക്ക് പോലും മാസങ്ങളായി മത്സ്യം ലഭിക്കുന്നില്ലെന്നും എറിയാട്, കാര, ലോറിക്കടവ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പറയുന്നു.
അയലയും ചാളയും രത്നഗിരിയിൽ നിന്ന്
കൊടുങ്ങല്ലൂർ ∙ തീരത്തു മീൻ ഇല്ലാതായതോടെ അഴീക്കോട് മുതൽ കയ്പമംഗലം വരെയുള്ള തീരദേശത്തു അയലയും ചാളയും എത്തുന്നതു മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന്.
പ്രധാന മത്സ്യവിൽപന കേന്ദ്രങ്ങളിലെല്ലാം ആഴ്ചകളായി ഈ മത്സ്യമാണ് വിൽക്കുന്നത്. അവസരം മുതലെടുത്തു ഏജന്റുമാർ മുഖേന കർണാടകയിലെ ഭട്കൽ, തൂത്തുക്കുടി, സേലം എന്നിവിടങ്ങളിൽ നിന്നും മത്സ്യം എത്തുന്നുണ്ട്.
എന്നാൽ ഈ കൊണ്ടുവരുന്നത് ഗുണമേന്മയുള്ള മത്സ്യമാണെന്നും വില അൽപം കൂടുമെന്നതാണ് വ്യത്യാസമെന്നും തൊഴിലാളികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

