തിരുവനന്തപുരം ∙ വൃക്കരോഗം ബാധിച്ച നിർധനയായ വീട്ടമ്മ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പനവിള പനയിൽ വീട്ടിൽ കെ.വേലപ്പന്റെ മകൾ വി.വി.രേഖയാണ്(39)സഹായം അഭ്യർഥിക്കുന്നത്.
2023 ലാണ് വൃക്ക രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിലാണ് ചികിത്സ.
രണ്ടു വൃക്കകളും തകരാറിലാണ്. ആഴ്ചയിൽ രണ്ടു ഡയാലിസിസ് വീതം നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഇതിനുള്ള തുക പോയും ഇവർക്കില്ല. അടിയന്തരമായി വൃക്ക മാറ്റി വയ്ക്കാനും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ഇതിനായി വലിയൊരു തുക ആവശ്യമാണ്.
രേഖയുടെ ഭർത്താവ് എ.രാജകുമാറിന് കൂലിപ്പണിയാണ്. അച്ഛൻ വേലപ്പനോടപ്പമാണ് രേഖ താമസിക്കുന്നത്.
ഹൃദ്രോഗിയായ വേലപ്പൻ ഓട്ടോ ഡ്രൈവറാണ്. വേലപ്പന്റെയും രാജകുമാറിന്റെയും തുച്ഛമായ വരുമാനത്താലാണ് രേഖയുടെ ചികിത്സ നടത്തുന്നത്.
4 തവണ ഹൃദയാഘാതമുണ്ടായ വേലപ്പനും ചികിത്സയിലാണ്. രേഖയ്ക്ക് സ്വന്തമായി വിട്ടില്ല.
രാജകുമാർ–രേഖ ദമ്പതികൾക്ക് 2 മക്കളാണുള്ളത്. ഇവരുടെ വിദ്യാഭ്യ ചെലവുകൾ വഹിക്കാനും കഴിയാത്ത സാഹചര്യമാണ്.
സുമനസ്സുകൾ കനിയുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സഹായാർഥം എച്ച്ഡിഎഫ്സി ബാങ്ക് ആയുർവേദ കോളജ് ശാഖയിൽ രേഖയുടെ പേരിൽ സിംഗിൾ അക്കൗണ്ട് തുറന്നു.
യുപിഐ അക്കൗണ്ട് വേലപ്പന്റെ പേരിലാണ്.
∙ സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം ബാങ്ക്: എച്ച്ഡിഎഫ്സി ബാങ്ക്, ആയുർവേദ കോളജ് ശാഖ അക്കൗണ്ട് നമ്പർ: 50100468518928 ഐഎഫ്എസ്സി: HDFC0001496 ഫോൺ: 9496607514 യുപിഐ അക്കൗണ്ട് നമ്പർ : 9496607514
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

