വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഖഡാമെസ് ബേസിനിൽ വൻ എണ്ണ, വാതകശേഖരം കണ്ടെത്തി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഓയിൽ ഇന്ത്യയും. ഈ കമ്പനികളും അൾജീരിയയുടെ സൈപെക്സ് എന്ന കമ്പനിയും ചേർന്ന കൺസോർഷ്യമാണ് എണ്ണ, വാതകപ്പാടം കണ്ടെത്തിയത്.
Congratulations on the successful new oil & gas discovery to Oil India Limited and Indian Oil Corporation Limited (the Indian Consortium partners with SIPEX, Algeria as the operator) in the contract area 95/96 in Ghadames Basin, Libya.
The well was completed to a final depth of…
ഹൈഡ്രോകാർബണിന്റെ ശക്തമായ സാന്നിധ്യമുള്ള മേഖലയെ ബേസിനിലെ അഞ്ചാമത്തെ എണ്ണ/വാതകപ്പാടമായി ലിബിയൻ ദേശീയ എണ്ണക്കമ്പനിയായ നാഷനൽ ഓയിൽ കോർപറേഷൻ (എൻഒസി) സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ക്രൂഡ് ഓയിലും ഗ്യാസും വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിക്കുന്നത് സംബന്ധിച്ച വിശദപഠനങ്ങൾ വൈകാതെ നടക്കും.
ഇന്ത്യൻ കമ്പനികളുടെ വിദേശത്തെ പര്യവേക്ഷണ, ഉൽപാദന രംഗത്തെ പുതിയ നാഴികക്കല്ലാണിതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രതികരിച്ചു.
ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ വാങ്ങാനായി കൂടുതൽ രാജ്യങ്ങളെ ആശ്രയിക്കുന്ന നടപടികളിലേക്ക് ഇന്ത്യ കടന്നിരിക്കേയാണ് ആഫ്രിക്കയിൽ നിന്ന് ‘സന്തോഷ വാർത്ത’ എത്തിയതെന്നത് നേട്ടമാണ്.
റഷ്യൻ എണ്ണയ്ക്കുമേലുള്ള ട്രംപിന്റെ ഉപരോധവും ഹോർമുസ് കടലിടുക്ക് അടഞ്ഞതുമൂലം പശ്ചിമേഷ്യയിൽ നിന്ന് എണ്ണയെത്തിക്കുന്നതിൽ നേരിടുന്ന തടസ്സവും സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനും വൈവിധ്യവൽക്കരണം ശക്തമാക്കാനും ഇത് ഇന്ത്യയെ സഹായിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

