പാലക്കാട് ∙ ഒലവക്കോട്–ചുണ്ണാമ്പുതറ റോഡിൽ റെയിൽവേ ഗേറ്റും പഴയ കൽപാത്തിപ്പുഴപ്പാലവും കഴിഞ്ഞാൽ ജൈനിമേട് ഇഎസ്ഐ ആശുപത്രി ഭാഗത്തേക്കുള്ള റോഡ് വൺവേ ആണെങ്കിലും ഇതു വാഹനയാത്രക്കാർ ഉപയോഗിക്കുന്നില്ല. വാഹനങ്ങൾ കടന്നു പോകുന്നത് പഴയ റോഡ് വഴി തന്നെ.
റെയിൽവേ നിർമിച്ച പുതിയ റോഡ് യാത്രക്കാർ ഉപയോഗിക്കുന്നില്ല. ഇവിടെ വൺവേ എന്ന് വ്യക്തമാക്കുന്ന ബോർഡ് ഉണ്ടെങ്കിലും ഡ്രൈവർമാർ ഇതു പാലിക്കുന്നില്ല.
വൺവേ തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഭാഗത്തും നിന്നുള്ള ഇടപെടലുകളുമില്ല. ഇതാണ് വൺവേ തെറ്റിച്ച് ഓടാൻ ഡ്രൈവർമാർക്ക് ധൈര്യം നൽകുന്നത്.
ഈ റൂട്ട് അത്ര പരിചയമില്ലാത്ത യാത്രക്കാർക്ക് വൺവേ ബോർഡും അതു തെറ്റിച്ചുള്ള വാഹനങ്ങളുടെ യാത്രയും ആകെ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
ഒപ്പം അപകട സാഹചര്യവുമുണ്ട്.
പഴയ കാവിൽപ്പാട് റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചതിനു പകരമാണ് കാവിൽപ്പാട് ബൈപാസും പഴയ കൽപാത്തിപ്പുഴപ്പാലം കഴിഞ്ഞ് ജൈനിമേട് ഭാഗത്തേക്കുമുള്ള ബൈപാസും നിർമിച്ചത്. ഈ റോഡ് പിന്നീട് തകർന്നെങ്കിലും റെയിൽവേ ഗതാഗതയോഗ്യമാക്കിയിരുന്നു.
എന്നിട്ടും ഈ ബൈപാസ് വാഹനങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. പ്രദേശത്ത് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങൾ നിരതെറ്റിച്ച് മുന്നിലേക്ക് കയറ്റി നിർത്തുന്നതു മൂലമുള്ള ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ഇതു നിയന്ത്രിക്കാനും ഇടപെടലുകളില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

