പുത്തൂർ ∙ കൊടുംവേനലിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായതോടെ കുളക്കടയിൽ കല്ലടയാറിന്റെ തീരത്തു താമസിക്കുന്ന കുടുംബം സ്വന്തം വീട് വിട്ടു വാടകവീട്ടിലേക്കു മാറി. ജലലഭ്യതയുള്ള മറ്റൊരു സ്ഥലത്തേക്കാണ് ഇവർ താൽക്കാലികമായി താമസം മാറിയത്.
അമ്മയും മക്കളും കൊച്ചുമക്കളുമുള്ള കുടുംബത്തിന് ദൈനംദിന ആവശ്യങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തതിനെത്തുടർന്നാണ് വീടു മാറാതെ മാർഗമില്ലെന്നായത്.
കല്ലടയാറിന്റെ തീരപ്രദേശമായിട്ടും ഇവിടെ കിണറുകൾ നേരത്തേ വറ്റിത്തുടങ്ങി. ചില കിണറുകളുടെ അടിത്തട്ട് കാണാം.
പഞ്ചായത്ത് ടാങ്കറിൽ ശുദ്ധജലം വിതരണം ചെയ്യുന്നതാണ് ആകെയുള്ള ആശ്വാസം. പക്ഷേ ഇതു കുടിക്കാനും പാചകത്തിനും ഉപയോഗിക്കാമെങ്കിലും കുളിക്കാനും അലക്കാനും പാത്രങ്ങൾ കഴുകാനും തികയില്ല.
പൈപ്പ് വഴിയുള്ള ജലവിതരണം കാര്യക്ഷമമല്ല താനും. ആഴ്ചയിൽ 2 ദിവസം വെള്ളം കിട്ടിയാൽ ഭാഗ്യം.
മറ്റു പല കുടുംബങ്ങളുടെയും അവസ്ഥ സമാനമാണ്.
പലരും പിടിച്ചുനിൽക്കുന്നു എന്നു മാത്രം. കുളക്കട
പാലം ജംക്ഷനിലെ കടവ് ശബരിമല ഇടത്താവളം നിർമാണത്തിന്റെ പേരിൽ അടച്ചതാണ് നാട്ടുകാർക്ക് വലിയ തലവേദനയായത്. ഇടത്താവളം പൂർത്തിയായെങ്കിലും ആറ്റിലേക്കു പടിക്കെട്ടുകൾ ഇല്ലാത്തതിനാൽ ഇവിടെ ഇറങ്ങാൻ കഴിയില്ല.
പഴയ കടവ് അടയ്ക്കുകയും ചെയ്തു. വേനൽക്കാലത്ത് സമീപവാസികളെ കടുത്ത ദുരിതത്തിലേക്കു തള്ളിവിട്ട
നടപടിയായി ഇതെന്നു നാട്ടുകാർ പരാതിപ്പെടുന്നു. പരിഹാരം വൈകുന്നതിൽ പ്രതിഷേധവും ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

