കൊട്ടാരക്കര ∙ എംസി റോഡിൽ മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ 2 കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ 140 വാഹനങ്ങൾക്കെതിരെ കേസെടുത്തു. മൊത്തം 150 വാഹനങ്ങൾ പരിശോധിച്ചു.
കരിക്കം, വാളകം, പൊലിക്കോട് ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 4 മുതൽ 6 വരെയായിരുന്നു പരിശോധന. അമിതവേഗവും റോഡിലെ മഞ്ഞ വരകൾ ലംഘിച്ചുള്ള വാഹനം ഓടിക്കലും ആണു പ്രധാനമായും പരിശോധിച്ചത്.
മോട്ടർ വാഹന വകുപ്പിന്റെ 6 സ്ക്വാഡും പൊലീസിന്റെ 3 സ്ക്വാഡും (25 ഉദ്യോഗസ്ഥർ) പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലു അറിയിച്ചു. നിയമലംഘനം കണ്ടെത്താൻ മഫ്തി ടീമും രംഗത്തുണ്ടാകും.
എംസി റോഡിൽ വാഹനാപകടങ്ങൾ വർധിച്ചതു മലയാള മനോരമ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയാക്കിയിരിച്ചിരുന്നു. ഇന്നലെ സംയുക്ത പരിശോധനയ്ക്കു പൊലീസ് ഇൻസ്പെക്ടർ ജിജുകുമാർ, എസ്ഐമാരായ പങ്കജ് കൃഷ്ണ, ലയമോൾ, ഗ്രേഡ് എസ്ഐ സുരേഷ്, എഎസ്ഐ മനോജ്, എംവിഐമാരായ ബി.ബിജു, ടി.ജി.പ്രമോദ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

