പേരാമ്പ്ര ∙ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം രാത്രി 11ന് ആയിരുന്നു സംഭവം.
കായക്കൊടി സ്വദേശിനിയെ (27) ആണ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി നിരീക്ഷണത്തിൽ കഴിയുന്നതിന് ഇടയിലായിരുന്നു സംഭവം.
മർദനമേറ്റ് 8 മണിയോടെ ആണ് യുവതി ആശുപത്രിയിൽ എത്തിയത്. 10 മണിയോടെ ചിലർ എത്തി ആശുപത്രി വാർഡിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു.
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് എത്തി പ്രശ്നക്കാരെ മാറ്റി.
എന്നാൽ പിന്നീട് അവർ തിരിച്ച് എത്തി. ഇതിൽ പെട്ട
ഒരാൾ വീണ്ടും യുവതിയുടെ സമീപം എത്തിയതാണ് പ്രശ്നത്തിനു കാരണമായത്. 11 മണിയോടെ വൈദ്യുതി നിലച്ചപ്പോൾ യുവതി 3–ാം നിലയിൽ ഓടിക്കയറി താഴോട്ട് ചാടുകയായിരുന്നു.
താഴെയുള്ള ഷീറ്റിൽ തട്ടി പുറത്തേക്ക് വീണു. ഫാർമസിക്കു മുന്നിലെ പൂച്ചട്ടിയിൽ തട്ടി വീണത് കാരണമാണ് വലിയ പരുക്ക് പറ്റിയത്.
കൈക്കും, കാലിനും വാരിയെല്ലിനും പരുക്കേറ്റിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

