തൃശൂർ∙ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ 5 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.
സങ്കൽപ്പിക്കാനാവാത്ത പ്രയാസഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്നും ധനസഹായം അവർക്കൊരു കൈത്താങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നതായും ടി.എസ്. കല്യാണരാമൻ പറഞ്ഞു.
‘‘തൃശൂർക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം വ്യക്തിപരമായ ഒന്നായാണ് കാണുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ ഒരു സമൂഹമെന്ന നിലയിൽ പരസ്പരം താങ്ങായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം’’ – ടി.എസ്. കല്യാണരാമൻ പറഞ്ഞു.
പ്രാദേശിക അധികാരികളുമായി സഹകരിച്ച് ധനസഹായം കൈമാറാനുള്ള നടപടികൾ കല്യാൺ ജ്വല്ലേഴ്സ് സ്വീകരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

