കോഴിക്കോട് ∙ ഈ വർഷത്തെ അക്ഷയതൃതീയയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്കാലത്തെയും ഉയർന്ന വിൽപന നേടി. അക്ഷയതൃതീയ ദിവസം ആകെ വിറ്റുവരവ് 2,646 കോടി രൂപയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള വിൽപനയിൽ 53 ശതമാനമാണ് വളർച്ച. ഇന്ത്യൻ വിപണിയിലെ വിൽപനയിൽ വളർച്ച 71%.
രാജ്യാന്തര വിപണികളിൽ 22%.
‘‘മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിൽ. 1.25 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഇത്തവണ അക്ഷയതൃതീയയ്ക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ആഭരണങ്ങൾ വാങ്ങാനെത്തിയത്’’ – മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.
അഹമ്മദ് പറഞ്ഞു. മലബാർ ഗോൾഡിന് 14 രാജ്യങ്ങളിലായി 445ലേറെ ഷോറൂമുകളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

