ആലപ്പുഴ ∙ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഓട് മേഞ്ഞ രണ്ട് മുറി വീട് നിലംപൊത്തി. വെള്ളാപ്പള്ളി പള്ളിയുടെ സമീപം ചുള്ളിക്കൽ വീട്ടിൽ സാജൻ സണ്ണിയുടെ വീടാണ് തകർന്നു വീണത്.
സാജന്റെ ഭാര്യ നിജിതയുടെ (35) തലയിൽ ഓട് തുളച്ചുകയറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിജിതയുടെ തലയിൽ 8 തുന്നിക്കെട്ടുണ്ട്.
വീട്ടിൽ കിടന്നുറങ്ങിയ സാജനും (47), ഇളയ മകൻ അനിലും (12) മേൽക്കൂരയിൽ നിന്നു ഓടുകൾ വീഴാൻ തുടങ്ങിയപ്പോൾ പുറത്തേക്ക് ഓടിയതിനാൽ അപകടം സംഭവിച്ചില്ല.
പിന്നാലെ ഓടിയെത്തിയ നിജിതയുടെ തലയിൽ ഓട് പതിക്കുകയായിരുന്നു. ഇവരുടെ മൂത്ത മകൻ അപ്പു ബന്ധുവീട്ടിലായിരുന്നു.
30 വർഷം പഴക്കമുള്ള വീടായിരുന്നു. ഓടിനോടൊപ്പം മേൽക്കൂര വീണത് വീട്ടുപകരണങ്ങളുടെ പുറത്തായിരുന്നു.
കസേര, മേശ, പാത്രങ്ങൾ തുടങ്ങിയവ നശിച്ചു. വാർക്കപ്പണി തൊഴിലാളിയായ സാജനും കുടുംബവും താമസിക്കാൻ ഇടം തേടുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

