മുണ്ടത്തിക്കോട് ∙ വെടിക്കെട്ടു ദുരന്തമുണ്ടായ പറമ്പിൽ നിന്നു കഷ്ടിച്ച് 30 മീറ്ററകലെ ‘ലൂസ്’ വെടിമരുന്നു സംഭരിച്ചുവച്ചിരുന്ന ഇഷ്ടികക്കെട്ടിടത്തിനുള്ളിലേക്കു തീപടരാതിരുന്നതു ദുരന്തത്തിന്റെ ആഘാതം കുറച്ചു. കുഴിമിന്നലും ഡൈനയുമടക്കം വെടിക്കോപ്പുകൾ നിർമിക്കാനുള്ള കരിമരുന്നു ചാക്കിലാക്കി സൂക്ഷിച്ചിരുന്നത് ഇഷ്ടിക കൊണ്ടു നിർമിച്ച ഷെഡിനുള്ളിലാണ്.
വെടിക്കെട്ടുപുരകളിൽ നിന്നുമാറി പാടത്തിനരികിലാണ് ഷെഡ് നിർമിച്ചിട്ടുള്ളത്. ഇതിനരികിൽ വരെ തീയാളിയെങ്കിലും ഉള്ളിലേക്കു പടർന്നില്ല.
അഗ്നിരക്ഷാ സേന കരിമരുന്നു നിർവീര്യമാക്കി തുടർ സ്ഫോടന സാധ്യത ഇല്ലാതാക്കി. ദുരന്തസ്ഥലത്തു രക്ഷാപ്രവർത്തനം നടത്തിയിരുന്നവരിൽ കുറേപ്പേർ സുരക്ഷിത അകലം കണക്കാക്കി ഈ ഷെഡിനു സമീപത്താണു നിലയുറപ്പിച്ചിരുന്നത്. മോട്ടർപുര പോലെ തോന്നിച്ച കെട്ടിടത്തിനുള്ളിൽ കരിമരുന്നാണെന്നത് ആർക്കും അറിയാമായിരുന്നില്ല.
വെടിക്കെട്ടുപുരയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ചിലർ അപകടസ്ഥലത്ത് ഓടിയെത്തിയപ്പോഴാണു പുറത്തെ ഷെഡിലും കരിമരുന്നുണ്ടെന്നു വ്യക്തമായത്.
ഇതോടെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഈ ഷെഡിനു സമീപത്തെ ചെടികളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

