ചോദ്യം: എന്റെ ഓഹരി പോർട്ട്ഫോളിയോയും ഓരോന്നും വാങ്ങിയ ശരാശരി വിലയും നൽകുന്നു. വേണ്ട
നിർദ്ദേശങ്ങള്‍ നല്‍കാമോ?
∙ ജിയോ ഫിനാൻഷ്യൽ സർവീസസ് : 312.08 രൂപ
∙ ദേവ്യാനി ഇന്റർനാഷണല്‍ : 120.02 രൂപ
∙ ഐഇഎക്സ് : 129.79 രൂപ
∙ വരുൺ ബിവറേജസ് : 503.97 രൂപ
∙ വിപ്രോ : 244.75 രൂപ
∙ അശോക ബിൽഡ്കോൺ : 193.11 രൂപ
∙ സുസ്ലോൺ എനർജി : 48.28 രൂപ
∙ സഫൈര്‍ ഫൂഡ്സ് : 213.22
∙ ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്ക് : 676.49 രൂപ
∙ ട്രൈഡന്റ് : 37.37 രൂപ
ഈ ഓഹരികളിൽ നിക്ഷേപം തുടരണോ?
പ്രീതി, തിരുവനന്തപുരം
മറുപടി:
∙ ജിയോ ഫിനാൻഷ്യൽ സർവീസസ്- വാങ്ങാം.
ദീര്‍ഘകാല കാഴ്ചപ്പാടില്‍ പോസിറ്റീവ് വിലയിരുത്തലാണ് ഞങ്ങള്‍ക്കുള്ളത്. 2025–26 സാമ്പത്തികവർഷം മൂന്നാം പാദഫലങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഓഹരികളെ ബാധിച്ചിട്ടുണ്ട്. ബ്ലാക്ക്റോക്കുമായി ചേര്‍ന്ന് ലഭ്യമാക്കിയ ലോ–കോസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി പ്ലാറ്റ്ഫോം മികച്ച ചുവടുവെപ്പാണ്.
വിവിധ ബിസിനസുകളില്‍ പണം ചിലവഴിക്കുന്നതിനാൽ ഹ്രസ്വകാലവരുമാനം അസ്ഥിരമായി തുടരാമെങ്കിലും ദീർഘകാല വളർച്ച സാധ്യതയുണ്ട്.
∙ ദേവ്യാനി ഇന്റർനാഷണൽ ലിമിറ്റഡ്–വളര്‍ച്ചാ സാധ്യതയുള്ള ഓഹരി.
വൈവിധ്യമാർന്ന പോർട്ട്ഫോളിയോ, സ്റ്റോർ വിപുലീകരണം, വളരുന്ന ആഗോള സാന്നിധ്യം എന്നിവ അനൂകൂല ഘടകങ്ങളാണ്. എങ്കിലും ഇപ്പോഴത്തെ പ്രകടനം സമ്മിശ്രമാണ്.
പിസ്സ ഹട്ട് സ്ഥിരത കൈവരിക്കുന്നുണ്ടെങ്കിലും മികച്ച നിലയിലേക്ക് എത്തിയിട്ടില്ല. അതേസമയം, സ്റ്റോറുകള്‍ പുനക്രമീകരിക്കുന്നതു ലാഭക്ഷമത മെച്ചപ്പെടുത്തും.
സഫയർ ഫുഡ്സ് ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ലയനവും ഗുണം ചെയ്യും.
സമീപകാല തിരുത്തലിനുശേഷം ഓഹരി ഇപ്പോള്‍ ഡിസ്കൗണ്ട് നിരക്കിലാണ്. എന്നാൽ നിലവില്‍ ഓഹരി ഞങ്ങളുടെ ഗവേഷണ പരിധിയില്‍ ഇല്ലാത്തിനാൽ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ല.
∙ സഫയർ ഫുഡ്സ് –
വളരുന്ന റെസ്റ്റോറന്റ് ശൃംഖല, കെഎഫ്സിയുടെ സ്വാധീനം, ഇന്ത്യയിലും ശ്രീലങ്കയിലും സാന്നിധ്യം എന്നിവ ദീർഘകാല വളര്‍ച്ചയെ സ്വാധീനിക്കും. ഡിമാൻഡും മാർജിനുകളും സമ്മർദ്ദത്തിലാണെങ്കിലും നഗര ഉപഭോഗം സ്ഥിരത കൈവരിക്കുന്നതിനനുസരിച്ച് പ്രകടനം മെച്ചപ്പെടാം. ദേവ്യാനി ഇന്റർനാഷണലുമായുള്ള നിർദ്ദിഷ്ട
ലയനം സാധ്യതകള്‍ ഉയർത്താം. നിലവിലെ ഓഹരി വില ആകർഷകവുമാണ്. ഈ ഓഹരി ഞങ്ങളുടെ ഗവേഷണ പരിധിയില്‍ ഇല്ലാത്തിനാൽ മറ്റുനിർദേങ്ങൾ നൽകാനാവില്ല.
∙ വരുൺ ബിവറേജസ്- കൈവശം വയ്ക്കാം.
മത്സര സമ്മര്‍ദ്ദവും ഉയർന്ന മൂല്യവുമാണ് സമീപകാലത്ത് ഓഹരി വില ഇടിയാൻ കാരണം.
ഇപ്പോള്‍ ഫോര്‍വേര്‍ഡ് പിഇയുടെ 47 ഇരട്ടിയിലാണ് ഓഹരി വില. ഇത് ദീർഘകാല ശരാശരിയേക്കാൾ വളരെ താഴെയാണ്.ഡിമാൻഡ് ഉയര്‍ന്നത് 2025ലെ അവസാന പാദത്തിൽ പ്രതിഫലിച്ചിരുന്നു.
പുതിയ പ്ലാന്റുകള്‍, ആഫ്രിക്കയിലെ വികസന പ്രവർത്തനങ്ങൾ, കാൾസ്ബർഗ് ബിയറുമായുള്ള സഹകരണം എന്നിവ അനുകൂല ഘടകങ്ങളാണ്.
∙ അശോക ബിൽഡ്കോൺ
-2025–26 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ പ്രകടനം ദുർബലം. സര്‍ക്കാർ പ്രോജക്ടുകളുടെ അനുമതി വൈകുന്നത്, ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങള്‍ എന്നിവ വെല്ലുവിളികളാണ്.
ബുക്ക് വാല്യുവിനും താഴെയാണ് ഓഹരി വില. ഗവേഷണ പരിധിയില്‍ ഇല്ലാത്തിനാൽ മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കാനാകില്ല.
∙ സുസ്ലോണ്‍ എനർജി – വാങ്ങാം.
2025–26 സാമ്പത്തികവര്‍ഷത്തെ 9 മാസം (9MFY26) മികച്ച പ്രകടനമാണ്. 6.4 ജിഗാവാട്ടിന്റെ വലിയ ഓര്ഡർബുക്കുണ്ട്.
ഇത് വരും വര്‍ഷങ്ങളിൽ വരുമാനം ഉറപ്പാക്കും. കയറ്റുമതിയിലും കമ്പനി ശ്രദ്ധ നൽകുന്നുണ്ട്.
പ്രോജക്ടുകളിലെ കാലതാമസമാണ് പ്രധാന വെല്ലുവിളി.
∙ വിപ്രോ – കൈവശം വയ്ക്കാം
കുറഞ്ഞ പ്രവൃത്തി ദിനങ്ങള്‍, പ്രോജക്ടുകൾ വൈകിയത് എന്നിവ മൂലം 2025–26 വര്‍ഷം നാലാംപാദത്തില്‍ വരുമാന വളര്‍ച്ച 0–2% ആയിരിക്കുമെന്ന് മാനേജ്മെന്റ് വിലയിരുത്തുന്നു. വമ്പൻ പ്രോജക്ടുകള്‍ നേടാനാണ് കമ്പനി ശ്രമിക്കുന്നത്.
അതിനാൽ ഹ്രസ്വകാലയളവില്‍ വളർച്ച ആകര്‍ഷകമാവില്ല. ഒരു വര്‍ഷ ഫോർവേഡ് പി/ഇയുടെ 14.76 ഇരട്ടിയിലാണ് ഇപ്പോള്‍ ഓഹരി വില.
ഇത് 5 വർഷത്തെ ശരാശരിക്ക് ( 20.52x) താഴെ ആണ്. ഇപ്പോഴത്തെ താഴ്ന്ന വളർച്ച പരിഗണിക്കുമ്പോള്‍ ഈ വില ന്യായീകരിക്കാവുന്നതാണ്.
ഡിമാൻഡ് ഉയരുന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിക്കും വരെ ഹോൾഡ് ചെയ്യാം.
∙ ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് : വാങ്ങാം.
എഐ ഫസ്റ്റ് സ്ട്രാറ്റജി, ഡിജിറ്റല്‍ സേവനങ്ങളുടെ വിപുലീകരണം എന്നിവ അനുകൂല ഘടകങ്ങളാണ്. 2026–27ലെ വളര്‍ച്ചാ അനുമാനം 10ൽ നിന്ന് 12.5% ആയി ഉയർത്തിയിട്ടുണ്ട്.
2027–28 ൽ 15% വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഓഹരി ഇപ്പോൾ ഒരുവർഷ ഫോർവേഡ് പിഇയുടെ 19.78 ഇരട്ടിയിലാണ് വ്യാപാരം.
5 വർഷത്തെ ശരാശരിയെക്കാൾ (47.31x) വളരെ താഴെയാണിത്.
∙ ഐഇഎക്സ്-
ഇന്ത്യയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മൂലം 2025–26 സാമ്പത്തികവർഷം മൂന്നാംപാദത്തിൽ വരുമാനം 10.3 ഉം അറ്റാദായം 11 ഉം ശതമാനം വാർഷിക വളർച്ച കൈവരിച്ചു. എങ്കിലും ഓഹരി വില ഒരു വർഷ ഫോർവേഡ് പിഇയുടെ 22.5 ഇരട്ടിയിലാണ്.
5 വർഷശരാശരിയെക്കാൾ (38.8x) താഴെയാണെങ്കിലും വിപണി വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. വൈദ്യുതി വില നിയന്ത്രണത്തിലെ പുതിയ നിർദ്ദേശങ്ങളില്തീരുമാനം ഉണ്ടാകുംവരെ റീറേറ്റിങ് സാധ്യമല്ല.
വില നിയന്ത്രണം അംഗീകരിച്ചാല്‍ അത് ഐഇഎക്സിന്റെ വിപണി വിഹിതത്തെ ബാധിക്കും. നിലവില്‍ ഞങ്ങളുടെ ഗവേഷണ പരിധിയില്‍ ഇല്ല.
∙ ട്രൈഡെന്റ്-
2025–26ലെ മൂന്നാം പാദഫലങ്ങള്‍ ആകർഷകമല്ലായിരുന്നു.
വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5.6% കുറഞ്ഞു. അറ്റാദായമാകട്ടെ 45% ഇടിഞ്ഞ് 44 കോടിയിലെത്തി.
കഴിഞ്ഞ വർഷത്തെ 13%ൽ നിന്ന് EBITDA മാർജിൻ 9–10% ആയി കുറഞ്ഞു. ടെക്സ്റ്റൈല്‍ വിഭാഗത്തിലെ ഡിമാന്‍ഡ് ഇടിഞ്ഞതാണ് കാരണം.
പേപ്പർ & കെമിക്കൽസ് വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
യുഎസ് താരിഫ് കുറച്ചതും യുകെയിലെ വ്യാപാര കരാര്‍ സാധ്യതയും കയറ്റുമതി ഉയർത്തുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ഓഹരി മുന്‍കാല ശരാശരി വിലയെക്കാള്‍ താഴെയാണിപ്പോൾ. നിലവില്‍ ഞങ്ങളുടെ ഗവേഷണ പരിധിയിലില്ല.
ചോദിക്കൂ, പറയാം
സംശയങ്ങൾക്ക് സൗജന്യ മറുപടി.
നിക്ഷേപം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ വായനക്കാർക്കുള്ള സംശയങ്ങൾക്ക് വിദഗ്ധൻ മറുപടി നൽകുന്നു. നിങ്ങളുടെ സംശയങ്ങൾ കത്ത്, ഇ-മെയിൽ, വാട്സ്ആപ്പ് എന്നിവ വഴി പൂർണ വിലാസം സഹിതം ഞങ്ങൾക്ക് എഴുതുക.
വിലാസം: എഡിറ്റർ, മനോരമ സമ്പാദ്യം, മലയാള മനോരമ, കോട്ടയം – 686001
വാട്സ്ആപ്പ് : 9207749142
E-mail : [email protected]
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

