ആറ്റിങ്ങൽ ∙ ഒരു മണിക്കൂറിനുള്ളിൽ തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് പിടികൂടിയത് എട്ട് പാമ്പുകളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം.
തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടിൽ നിഷയുടെ വളർത്തു പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുപിടുത്തക്കാരൻ രാജേഷ് തിരുവാമന സ്ഥലത്തെത്തി 3 പാമ്പുകളെകൂടി പിടികൂടി.
ഒരു പാമ്പ് രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. നിഷയുടെ വീടിനോട് ചേർന്ന, കാടുവളർന്ന് കിടക്കുന്ന പുരയിടത്തിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്.
തള്ളപ്പൂച്ച പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിഷ പരിസരം മുഴുവൻ പരിശോധന നടത്തി.
ഇതിനിടെ രണ്ട് പൂച്ച കുഞ്ഞുങ്ങളും പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് കണ്ടു. അര മണിക്കൂറിനുള്ളിൽ നാല് പാമ്പുകളെ പിടികൂടിയതോടെയാണ് രാജേഷിനെ വിളിച്ചു വരുത്തിയത്.
പാമ്പുകൾ ചത്ത നിലയിലായിരുന്നുവെന്നു നിഷ പറഞ്ഞു. അണലി ഇനത്തിൽപ്പെട്ട
പാമ്പുകളെയാണ് പിടികൂടിയത്. ആറ്റിങ്ങൽ സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്.
പാമ്പുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

