കൊക്കയാർ ∙ പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ച യുവാവിനെ ഒരു കിലോമീറ്റർ പിന്നാലെ ഓടി നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പുഞ്ചവയൽ താഴത്തുവീട്ടിൽ ലിബിൻ മാത്യു (39) ആണ് പിടിയിലായത്.
ഞായർ ഉച്ചയ്ക്ക് 12നുചന്തക്കടവ് ഭാഗത്ത് പീടിയേക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടിയുടെ (82) മാലയാണ് ഇയാൾ അപഹരിച്ചത്. വീട്ടിൽ എത്തി ശാന്തമ്മയോടു പ്രതി വെള്ളം ആവശ്യപ്പെട്ടു.
വെള്ളംകുടിക്കുന്നതിനിടെ ഗ്ലാസ് തിണ്ണയിൽ എറിഞ്ഞ് പൊട്ടിച്ച ശേഷം ശാന്തമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ബഹളം കേട്ട് സമീപ വീടുകളിലെ സ്ത്രീകളാണ് ആദ്യം മോഷ്ടാവിന്റെ പിന്നാലെ ഓടിയത്.
പിന്നീട് നാട്ടുകാർ ഒന്നടങ്കം പിന്നാലെ കൂടി. ഒരു കിലോമീറ്റർ അകലെ വില്ലേജ് ഓഫിസിന് സമീപം പുരയിടത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മുൻപ് ഈ മേഖലയിൽ ചക്ക പറിക്കാൻ ഇയാൾ എത്തിയിട്ടുണ്ട്. പ്രതിയെ പഞ്ചായത്തംഗം അയൂബ്ഖാൻ കട്ടപ്ലാക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസിന് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

