പത്തനംതിട്ട ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂളിനു 100 ശതമാനം വിജയം.
75 കുട്ടികൾ പരീക്ഷ എഴുതി. ജെർമിയ നെജി ജോർജിന് 98.4 ശതമാനം മാർക് ലഭിച്ചു.
22 പേർക്ക് 90 ശതമാനവും 32 പേർക്ക് ഡിസ്റ്റിങ്ഷനും 21 പേർക്ക് ഒന്നാം ക്ലാസും ലഭിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ അഡ്മിനിസ്ട്രേറ്റർ ഫാ.
ജോൺ ഏലിയാസ്, ബർസാർ ഫാ. ജോൺ ഫലിക്സ്, ലോക്കൽ മാനേജർ ഫാ.സാമുവൽ കിടങ്ങിൽ, പ്രിൻസിപ്പൽ ബെസി തോമസ് എന്നിവർ അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

