കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന് രണ്ട് മാറ്റങ്ങള്‍ വരുത്തി. പ്രിട്ടോറിയസിനും തുഷാര്‍ ദേസ്പാണ്ഡെക്കും പകരം ഹെറ്റ്മെയറും ബ്രിജേഷ് ശര്‍മയും രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.
സീസണിലെ ആദ്യ ജയം കൊതിച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നതെങ്കില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് രാജസ്ഥാന് ഇറങ്ങുന്നത്. ആദ്യ നാലു കളികളും ജയിച്ച രാജസ്ഥാന് കഴിഞ്ഞ മത്സരത്തില്‍ സണ്‍റേസേഴ്സ് ഹൈദരാബാദിനെതിരെ അടിതെറ്റിയിരുന്നു.
ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും നല്കുന്ന മിന്നുന്ന തുടക്കത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ വൈഭവില്‍ നിന്നും വീണ്ടുമൊരു വെടിക്കെട്ട് പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വൈഭവിനും ജയ്സ്വാളിനും പുറമെ മിന്നുന്ന ഫോമിലുള്ള ധ്രുവ് ജുറെലും കഴിഞ്ഞ ഹൈദരാബാദിനെതിരെ നിരാശപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻ റിയാന്‍ പരാഗിന്റെ മോശം ഫോമാണ് രാജസ്ഥാന്റെ മറ്റൊരു തലവേദന.
മറുവശത്ത് പഞ്ചാബിനെതിരെ മഴ കൊണ്ടുപോയ മത്സരത്തില്‍ നിന്ന് ലഭിച്ച ഒരേയൊരു പോയന്റ് മാത്രമാണ കൊല്‍ക്കത്തയുടെ സമ്പാദ്യം. ഇന്നുകൂടി തോറ്റാല്‍ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിപ്പിക്കാം.
Toss update from Kolkata@rajasthanroyals won the toss and elected to bat first against @kkriders Updates ▶️ https://t.co/776nTdPbPj#TATAIPL | #KhelBindaas | #KKRvRR pic.twitter.com/qlD0Fn2LMj — IndianPremierLeague (@IPL) April 19, 2026 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൻ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, സുനിൽ നരൈൻ, രമൺദീപ് സിംഗ്, അനുകൂൽ റോയ്, വൈഭവ് അറോറ, കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി. രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, ഡോണവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ, രവി ബിഷ്ണോയ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

