കോട്ടയം∙ വൃക്കരോഗിയായ ഭർത്താവും ഹൃദ്രോഗിയായ ഭാര്യയും ചികിത്സിക്കാൻ നിവൃത്തിയില്ലാതെ സുമനസ്സുകളുടെ കരുണ തേടുന്നു. വൃക്ക രോഗത്തെ തുടർന്ന് കോട്ടയം ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയ്ക്ക് (51) 11 പ്രാവശ്യം ശസ്ത്രക്രിയ നടത്തി.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന റോയിക്ക് 2019ൽ സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇപ്പോൾ ഭാര്യ സിന്ധു റോയി (48) ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ചികിത്സയിലാണ്.
സിന്ധുവിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ നടത്തി.
റോയി ചാക്കോയ്ക്കും സിന്ധുവിനും 2 കുട്ടികളാണ് ഉള്ളത്. ഇരുവർക്കും ജോലിചെയ്യാൻ സാധിക്കാത്തതിനാൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
വില കൂടിയ മരുന്നുകൾ മേടിക്കാൻ നിവൃത്തിയില്ലാത്തതിനാൽ റോയി മരുന്നു കഴിക്കുന്നില്ല. റോയിക്കും ഭാര്യയ്ക്കും മരുന്നിനായി മാത്രം മാസം 10,000 രൂപ വേണം.
മാത്രമല്ല, ചികിത്സയ്ക്കായി പനച്ചിക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാൻ പറ്റാതെ വന്നതിനെത്തുടർന്ന് ജപ്തി ഭീഷണിയുമുണ്ട്. റോയിയുടെയും ഭാര്യയുടെയും ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് കുടുംബം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

