തിരുവനന്തപുരം∙ ഈ അവധിക്കാലം അറിവിന്റെ ഉത്സവമാക്കാം. മലയാള മനോരമ നല്ലപാഠവും അമൃത വിശ്വവിദ്യാപീഠവും ചേർന്ന് 22, 23, 24 തീയതികളിൽ തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ‘മികവിന്റെ 3 ദിനങ്ങൾ’ അവധിക്കാല ക്യാംപിലേക്കുള്ള പ്രവേശനം തുടരുന്നു.
8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം. .22ന് രാവിലെ 11ന് സാംസ്കാരിക വകുപ്പ് ഡയറക്ടറും വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് എംഡിയുമായ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും.
ക്രൈംബ്രാഞ്ച് ഐജി എസ്. അജിത ബീഗം ‘കുട്ടികളും സൈബർ ലോകവും’ എന്ന വിഷയത്തിൽ 23ന് ക്ലാസ് നയിക്കും.
3 ദിവസം നീളുന്ന ക്യാംപിൽ വിവിധ സെഷനുകളിലായി തിരക്കഥാകൃത്ത് ജി.ആർ.ഇന്ദുഗോപൻ, കഥാകൃത്ത് കെ.രേഖ, ചലച്ചിത്ര സംവിധായകൻ വിനീഷ് വിശ്വനാഥ്, അർജുൻ പയ്യൻ, പ്രഫ.
കാട്ടൂർ നാരായണപിള്ള, ഡോ. ബിജു ബാലകൃഷ്ണൻ, ഡോ.
ഗീത ഗണേഷ്, ഡോ. തുഷാര ചന്ദ്രൻ, സാലി പാലോട്, മോൻസി വർഗീസ്, സതീഷ് ജി.നായർ തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും.
‘രാഷ്ട്രീയവും കുട്ടികളും എന്ന വിഷയത്തിൽ എ.എ.റഹീം എംപി, പി.സി.വിഷ്ണുനാഥ് എംഎൽഎ, മേയർ വി.വി.രാജേഷ് എന്നിവരാണ് പങ്കെടുക്കുന്നത്. സമാപനചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യാതിഥിയായിരിക്കും.
സിവിൽ സർവീസ്, വ്യക്തിത്വ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ ലോകം, സിനിമ, സാഹിത്യം, ചിത്രകല, നാടകം, പത്രപ്രവർത്തനം എന്നിവയിൽ 15 ഓളം സെഷനുകളാണ് ക്യാംപിൽ ഒരുക്കിയിരിക്കുന്നത്. ഓർമശക്തി വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള സെഷൻ പ്രത്യേകതയാണ്.
ഇപ്പോൾ റജിസ്റ്റർ ചെയ്യാം
തിരഞ്ഞെടുക്കുന്ന 200 വിദ്യാർഥികൾക്ക് ക്യാംപിൽ സൗജന്യമായി പ്രവേശനം നൽകും.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും ലഭിക്കും. രാവിലെ 9 മുതൽ 5 വരെയാണ് ക്യാംപ് .
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും ഇടനേരങ്ങൾ ലഘുഭക്ഷണവും നൽകും. പങ്കെടുക്കുവാൻ ചെയ്യേണ്ടത് ഇത്ര മാത്രം: ഇതോടൊപ്പം നൽകിയിരിക്കുന്ന ന്യൂസ് ക്വിസ് ക്യുആർ കോഡ് സ്കാൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
തുടർന്ന് ന്യൂസ് ക്വിസിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകണം. ശരിയായ ഉത്തരം നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 200 പേരെയാണ് തിരഞ്ഞെടുക്കുന്നത്.
ക്യാംപിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് പ്രത്യേക സമ്മാനവും ലഭിക്കും. വിവരങ്ങൾക്ക്: 9207203055 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

