തിരുവമ്പാടി ∙ വേനൽ അവധിയിൽ ഇരുവഞ്ഞി പുഴയുടെ കുളിരു തേടി അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് സന്ദർശക പ്രവാഹം. കഴിഞ്ഞദിവസങ്ങളിൽ ഒട്ടേറെ ആളുകളാണ് അരിപ്പാറ സന്ദർശിക്കാൻ എത്തിയത്.
വിശാലമായ പുഴ തീരവും പുഴയ്ക്ക് മീതെ തൂക്കുപാലവും തണുത്ത ജലപ്രവാഹവും എട്ട് നിലകളുള്ള വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു. ഡിടിപിസിയുടെ നേതൃത്വത്തിലാണ് അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ പല വികസന പദ്ധതികളും ഇനിയും പൂർത്തിയാകാനുണ്ട്.
അരിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിലായാണ് സിയാലിന്റെ ചെറുകിട ജലവൈദ്യുത പദ്ധതി.
എല്ലാ വർഷവും ഇതിന്റെ ചെക്ക് ഡാം വൃത്തിയാക്കാറുണ്ട്. ഇത്തവണത്തെ ചെക്ക് ഡാം വൃത്തിയാക്കൽ ഇന്നും നാളെയുമായി നടക്കുന്നതിനാൽ അരിപ്പാറയിലേയ്ക്കു ചെളി കലർന്ന വെള്ളം ഒഴുകി എത്താൻ സാധ്യത ഉണ്ട്.
വേനൽ മഴ പെയ്യുന്നതോടെ വീണ്ടും തെളിഞ്ഞ വെള്ളം അരിപ്പാറയിലേയ്ക്കു എത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

