ഒറ്റപ്പാലം ∙ കൊലപാതകം ബോധപൂർവമെന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. മദ്യലഹരിയിൽ ചെയ്തതല്ലെന്നും കൊല്ലണമെന്നു മനസ്സിൽ ഉറപ്പിച്ചാണു കല്ലുകൊണ്ടു തലയ്ക്കടിച്ചതെന്നും അറസ്റ്റിലായ മധുസൂദനൻ നായർ പൊലീസിനു മൊഴി നൽകി.
കടം നൽകിയ പണത്തിനു പുറമേ, കൊല്ലപ്പെട്ടയാൾക്കും കൂടെയുണ്ടായിരുന്ന സ്ത്രീക്കും 3 ദിവസത്തോളം ഭക്ഷണവും വാങ്ങിനൽകിയിരുന്നു. പണം തിരിച്ചുചോദിച്ചപ്പോഴുണ്ടായ പ്രതികരണങ്ങൾ വൈരാഗ്യമായി മാറിയെന്നാണു മൊഴിയെന്നു പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം തിങ്കളാഴ്ച രാത്രി താലൂക്ക് ആശുപത്രി പരിസരത്തു ചെലവഴിച്ച മധുസൂദനൻ നായർ ചൊവ്വാഴ്ച രാവിലെ ചെർപ്പുളശ്ശേരിയിലേക്കു പോയി.
ബുധനാഴ്ച തിരികെ ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്തെ മദ്യശാലയിൽ എത്തിയ ഘട്ടത്തിലാണു പൊലീസിന്റെ പിടിയിലായത്. മധുസൂദനൻ നായരുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിൽ മോഷണത്തിനും കോഴിക്കോട് ടൗൺ പൊലീസിൽ അനുവദനീയനമായതിൽ കൂടുതൽ അളവിൽ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വച്ചതിനും കേസുകളുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
അജ്ഞാതനെ കല്ലുകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
ഒറ്റപ്പാലം ∙ നഗരസഭാ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം അജ്ഞാതനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.
അരുവിക്കര കുറുത്തോട്ടം വമ്മണൂർ രേവതി ഭവനിൽ മധുസൂദനൻ നായർ (56) ആണ് അറസ്റ്റിലായത്. കൊലപാതകം നടന്നു 4 ദിവസം തികയുമ്പോഴും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒറ്റപ്പാലം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മദ്യവിൽപനശാലയ്ക്കു സമീപത്തു നിന്നാണു മധുസൂദനൻ നായരെ പ്രത്യേക സംഘം പിടികൂടിയത്. കൊല്ലപ്പെട്ടയാൾക്കു മധുസൂദനൻ നായർ 2000 രൂപ കടം നൽകിയിരുന്നു.
ഇതു തിരികെ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
60 വയസ്സു തോന്നിക്കുന്ന ഇതര സംസ്ഥാനക്കാരനാണ് കൊല്ലപ്പെട്ടത്. കർണാടക സ്വദേശിയാണെന്നാണു സൂചന.
ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നു കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ചൊവ്വാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
തലയിൽ മുറിവേറ്റു രക്തം വാർന്നായിരുന്നു മരണം. കൊല്ലപ്പെട്ടയാളും ഒപ്പമുള്ള സ്ത്രീയും ദിവസങ്ങൾക്കു മുൻപാണ് ഒറ്റപ്പാലത്തെത്തിയത്.
പ്ലാസ്റ്റിക് കുപ്പികളും പഴയ സാധനങ്ങളും പെറുക്കി വിറ്റായിരുന്നു ഉപജീവനം. അറസ്റ്റിലായയാളും ആക്രി പെറുക്കി നടക്കുന്നയാളാണ്.
മധുസൂദനൻ നായരെ സംഭവം നടന്ന ബസ് സ്റ്റാൻഡിൽ തെളിവെടുപ്പിനെത്തിച്ചു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഷൊർണൂർ ഡിവൈഎസ്പി സജു കെ.ഏബ്രഹിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

