മുസഫർനഗർ: മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഡ്യൂട്ടിക്ക് ഹാജരായില്ല. റോഡരുകിൽ മദ്യപിച്ച് ലക്കുകെട്ട
നിലയിൽ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസഫർനഗർ സന്ദർശന വേളയിൽ സുരക്ഷാ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. സബ് ഇൻസ്പെക്ടർ ചൌബേ സിംഗിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്.
മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ചൌബേ സിംഗിന് നൽകിയിരുന്നത്. എന്നാൽ നിർദ്ദേശിച്ച സമയത്ത് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാളെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.
ഡ്യൂട്ടി സമയത്തെ മദ്യപാനവും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലും അതീവ ഗൗരവകരമായ കുറ്റമായാണ് പൊലീസ് വകുപ്പ് കണക്കാക്കിയത്. മദ്യപിച്ച് ലക്കുകെട്ട് ഛർദ്ദിലിൽ മുങ്ങിയ യൂണിഫോമിലാണ് റോഡരികിൽ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്നു ചൌബേ സിംഗ്.
उत्तर प्रदेश के मुज़फ्फरनगर में सीएम योगी की सुरक्षा ड्यूटी में तैनात दरोगा की शर्मनाक करतूत। तहसील परिसर में जमीन पर शराब के नशे में धुत्त होकर लेटा नजर आया सब इंस्पेक्टर, वीडियो वायरल होने के बाद पुलिस महकमे में हड़कंप। बताया जा रहा है कि दरोगा वर्तमान में बुलंदशहर में तैनात है… pic.twitter.com/YMhZiNf9Ym — Nedrick News (@nedricknews) April 14, 2026 മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് ഉടൻ തന്നെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. വിഐപി സന്ദർശനങ്ങൾക്കിടെ പൊലീസുകാർ പാലിക്കേണ്ട
ജാഗ്രതയിലും അച്ചടക്കത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഈ നടപടിയിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

