കോഴിക്കോട് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് മികച്ച വിജയം. ജില്ലയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളും പത്താം ക്ലാസിൽ 100 ശതമാനം വിജയം കൈവരിച്ച് മികച്ച നേട്ടം കരസ്ഥമാക്കി.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അഭിമാന നേട്ടം കൈവരിച്ച എല്ലാ വിദ്യാലയങ്ങളെയും മലബാർ സഹോദയ ഭാരവാഹികൾ അനുമോദിച്ചു.
ഈ വർഷം പരീക്ഷകൾ ക്രമപ്രകാരം നടത്തുകയും ഏറ്റവും വേഗത്തിൽ ഫലം പ്രഖ്യാപിക്കുകയും ചെയ്ത സിബിഎസ്ഇ അധികൃതരെ മലബാർ സഹോദയ പ്രത്യേകം അഭിനന്ദിച്ചു. പരീക്ഷാ ബോർഡിന്റെ ഈ കാര്യക്ഷമമായ നടപടി വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായുള്ള തയാറെടുപ്പുകൾ നേരത്തെ തുടങ്ങാൻ വലിയ സഹായമായെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ, സെക്രട്ടറി ബി.പി.സിന്ധു, ട്രഷറർ ടി.എം.സഫിയ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
ജില്ലയിലെ മുഴുവൻ സ്കൂളുകളും നൂറുമേനി വിജയം നേടിയത് അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനത്തിന്റെയും രക്ഷിതാക്കളുടെ പൂർണമായ പിന്തുണയുടെയും ഫലമാണെന്ന് ഭാരവാഹികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

