കോഴിക്കോട്∙ ദേശീയപാതയിൽ, പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിൽ സ്ഥിരമായി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ നിലവിലുള്ള കരാറുകാരെ മാറ്റാൻ നീക്കം. ടോൾ പ്ലാസ സംബന്ധിച്ച് വ്യാപകമായി പരാതി ഉയരുകയും ദേശീയപാത അതോറിറ്റിക്ക് എതിരെ ജനരോഷം ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തിൽ അടുത്ത ദിവസം നടപടി ഉണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മനോരമയോട് പറഞ്ഞു.
നിലവിലുള്ള കരാർ കമ്പനിയെ ഉടനെ മാറ്റാനാണ് തീരുമാനം എന്നറിയുന്നു.
ടോൾ നിലവിൽ വന്നു മാസങ്ങൾ പിന്നിട്ടിട്ടും ഗതാഗത പ്രശ്നം തുടരുകയാണ്. വാഹനങ്ങൾക്ക് ഫാസ്റ്റാഗ് ഉണ്ടായിട്ടും ടോൾ ബൂത്ത് കടന്നു പോകാൻ 5 മിനിറ്റിൽ കൂടുതൽ സമയം എടുക്കുകയാണ്.
പല സമയങ്ങളിലും ഡ്രൈവർമാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ തർക്കമാണ്. പൊലീസ് എത്തിയാണ് പരിഹരിക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മറ്റു സ്ഥലങ്ങളിൽ ഇത്തരം പ്രശ്നം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കരാർ കമ്പനിയുടെ ഉപകരണങ്ങളിലെ സാങ്കേതിക തകരാറുകൾ ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്. ഗതാഗതം വർധിക്കുമ്പോൾ ടോൾ വേഗത്തിലാക്കാനാണ് ഓട്ടമാറ്റിക് സംവിധാനത്തിലുള്ള യന്ത്രം ഉപയോഗിക്കുന്നതെന്നാണ് കരാർ സ്ഥാപനത്തിലെ ജീവനക്കാരുടെ വിശദീകരണം.
മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു
ദേശീയപാത നിർമാണം തുടരുന്നതിനിടെ ടോൾ പിരിവ് ആരംഭിച്ചതിനെതിരെയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് നാഷനൽ ഹൈവേ പ്രോജക്ട് ഡയറക്ടറിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു. തിരൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
നിർമാണം നടക്കുന്നതിനിടെ ടോൾ ആരംഭിച്ചത് ഗതാഗത തടസ്സത്തിനു കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിർമാണം പൂർത്തിയാകും വരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.
വിനോദ്കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

