ആലപ്പുഴ ∙ അർധരാത്രി കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേനയെത്തി വ്യാപാരിനേതാവ് പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ആദ്യഘട്ട
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്നും ഡിവൈഎസ്പി പരിശോധിക്കും.
യുവതിയുടെ വിശദ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ വീട്ടിലെത്താമെന്നു പൊലീസ് പറഞ്ഞെങ്കിലും ഇന്നു സ്റ്റേഷനിലെത്താമെന്നു യുവതി അറിയിച്ചു.
പരിശോധിച്ച ഡോക്ടറുടെയും അപകടസ്ഥലത്തുണ്ടായിരുന്നവരുടെയും മൊഴി വീണ്ടുമെടുക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മാവേലിക്കര മജിസ്ട്രേട്ടിന് ആലപ്പുഴ സിജെഎം കോടതി നിർദേശം നൽകി.
കേസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
ഇയാൾ ആശുപത്രിയിൽ വച്ചു ഭീഷണിപ്പെടുത്തിയെന്നു യുവതി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

