സ്വര്‍ണവില കുറഞ്ഞു. സംസ്ഥാനത്ത് ഗ്രാമിന് 35 രൂപ രൂപ കുറഞ്ഞ് 13,975 രൂപയായി.
പവൻ വില 280 രൂപ ഇടിഞ്ഞ് 1,11,800 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതോടെയാണ് കേരളത്തിലും മാറ്റം.
നിലവിലെ ട്രെൻഡ് തുടർന്നാല്‍ കേരളത്തിൽ ഇന്നു തന്നെ വിലയിൽ മാറ്റമുണ്ടായേക്കും.
ഇറാൻ – യുഎസ് സമാധാന ശ്രമങ്ങൾ പൊളിഞ്ഞതിന് പിന്നാലെ ഹോർമുസിൽ ഇറാന്റെ കപ്പൽഗതാഗതം തടയുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാന്റെ പ്രതികരണം.
ഇതോടെ മേഖല വീണ്ടും സംഘർഷത്തിലേക്ക് പോകുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വീണ്ടും ബാരലിന് 100 ഡോളർ പിന്നിട്ടു. ഇറാന്റെ എണ്ണ വിപണിയിലേക്ക് വരാതിരുന്നാൽ ക്രൂഡ് ഓയിൽ വില ഇനിയും കൂടാൻ സാധ്യതയുണ്ട്.
യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയാൽ പ്രതിദിനം 1.5–1.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിപണിയിൽ കുറവു വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് വിപണിയെ കൂടുതൽ സമ്മർദത്തിലാക്കും.
ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ സാധ്യതയും വർധിപ്പിച്ചു. ഇതോടെ യുഎസ് ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് ഉയർത്താനും സാധ്യതയുണ്ട്.
ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കും.
ക്രൂഡ് ഓയിൽ വില ഉയർന്നതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും വർധിച്ചിട്ടുണ്ട്. പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 99ലാണ്.
ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂട്ടിയിട്ടുണ്ട്.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 11,550 രൂപയിലാണ്. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,485 രൂപയ്ക്കും വിൽക്കുന്നുണ്ട്.
255 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയിൽ 1,26,700 രൂപയെങ്കിലും വേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

