മൂന്നാർ∙ വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടും പ്രയോജനമില്ല; വേലികൾ ഭേദിച്ച് മാലിന്യ പ്ലാന്റിനുള്ളിൽ കൂട്ടിയിരിക്കുന്ന പഴം, പച്ചക്കറി അവശിഷ്ടങ്ങൾ തിന്നാന്‍ പടയപ്പയെത്തി. നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിനുള്ളിലാണു കാട്ടാന കയറിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ മാലിന്യം തിന്നാനായി പടയപ്പ പ്ലാന്റിനുളളിൽ കയറി.
ജൈവവളമുണ്ടാക്കുന്നതിനായി മൂന്നാറിലും പരിസരങ്ങളിലും നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളും പ്ലാന്റിന് സമീപമാണു പഞ്ചായത്ത് സൂക്ഷിക്കുന്നത്.
കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവ ഭക്ഷിക്കാനെത്തുന്നതും പ്ലാന്റിന് കേടു വരുത്തുന്നതും പതിവായിരുന്നു. രൂക്ഷമായ വന്യമൃഗശല്യം നിയന്ത്രിക്കാനായി നാലു മാസം മുൻപാണ് പഞ്ചായത്ത് പ്ലാന്റിന് ചുറ്റും 8 ലക്ഷം രൂപ ചെലവിട്ട് 700 മീറ്റർ നീളത്തിൽ വൈദ്യുതവേലികൾ സ്ഥാപിച്ചത്.
നാലു മാസം കാട്ടാനശല്യം ഇല്ലായിരുന്നു.
എന്നാൽ ശനിയാഴ്ച വൈകിട്ട് ഭക്ഷണം തേടിയെത്തിയ പടയപ്പ വൈദ്യുതവേലി ഭേദിച്ച് അകത്തു കടന്നു. തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണു പടയപ്പ തിന്നത്.
വിവരമറിഞ്ഞ് രാത്രി സ്ഥലത്തെത്തിയ ആർആർടി സംഘം പടയപ്പയെ ഓടിച്ചെങ്കിലും ഇന്നലെ പകലും പ്ലാന്റിനു സമീപത്തു തന്നെയായിരുന്നു പടയപ്പ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

