പാലക്കാട്∙ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കൾ. ആദ്യം തിരച്ചിൽ നടത്തിയ സ്ഥലത്ത് എങ്ങനെ മൃതദേഹം എത്തിയെന്നു കെ.ജി.ശശികുമാർ ചോദിക്കുന്നു.
ശ്രീനന്ദ പോകാൻ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്.
കുട്ടിയെ അപായപ്പെടുത്താൻ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണം. മൂന്നുദിവസം പരിശോധിച്ച സ്ഥലത്തുനിന്നുതന്നെ നാലാം ദിവസം മൃതദേഹം കണ്ടെത്തിയതിലാണു ദുരൂഹതയെന്നു ബന്ധുക്കൾ പറയുന്നു.
നന്ദു ഒരു സ്വർണമോതിരം ധരിച്ചിരുന്നു.
അവിടെ പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് കടമ്പഴിപ്പുറത്തെത്തി യാത്രാസംഘത്തിലെ ബന്ധുവായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിക്കും
ദുരൂഹത അന്വേഷിക്കണം: വി.കെ.ശ്രീകണ്ഠൻ എംപി
കടമ്പഴിപ്പുറം ∙ ശ്രീനന്ദയുടെ മരണം സംബന്ധിച്ചു കുടുംബം ആരോപിക്കുന്ന ദുരൂഹത അന്വേഷിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു.പോസ്റ്റ് മോർട്ടം വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വരയ്ക്ക് എംപി കത്ത് നൽകി..
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

