പാലാ. കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും നടത്തുന്നു.
പാലയിലെ ബേസ് 11 കൺവൻഷൻ സെന്ററിൽ ഞായറാഴ്ചയാണ് പരിപാടി.
കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഷോൾഡർ സർജൻമാർ തോൾ സന്ധിയിലെ തെന്നലുകൾക്കുള്ള നുതന ചികിത്സയെ കുറിച്ച് ക്ലാസുകൾ നയിക്കും. പരിപാടിയിൽ ഇരുന്നൂറോളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുക്കുമെന്നു ഓർഗനൈസിങ് ചെയർമാൻ ഡോ.
രാജേഷ്.വിയും സെക്രട്ടറി ഡോ. രാജീവ്.പി.ബിയും അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

