കോഴിക്കോട് ∙ സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലെയും സീറ്റുകൾ തമ്മിൽ നിയമാനുസൃതമുള്ള അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകി.
ഇതിനാവശ്യമായ നിർദേശം എല്ലാ ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളെക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ട് സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും സൂചിപ്പിച്ച് പേരാമ്പ്ര സ്വദേശി ടി. സി.
വിജീഷ് ആണ് കമ്മിഷൻ പരാതി നൽകിയത്.
സീറ്റുകളുടെ പുറകിലേക്കുള്ള അകലം 68.5 ആണെന്ന് കോഴിക്കോട് ആർടിഒ കമ്മീഷനെ അറിയിച്ചു. വാഹനപരിശോധനയിൽ നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ ഉറപ്പുനൽകി.
വാഹന നമ്പർ അറിയിച്ചാൽ ഇത്തരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിതത്വം കർശനമായി ഉറപ്പാക്കണമെന്നും ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് നിർദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

