കൊച്ചി: വോട്ട് ചെയ്തതിന് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങും വഴി കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി സുരേഷ് കുമാറാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ എത്തി സുരേഷ് വോട്ട് രേഖപ്പെടുത്തിയിരുന്നു.
വോട്ട് ചെയ്ത ശേഷം പതിവ് പോലെ എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിമധ്യേയാണ് സുരേഷിന് നെഞ്ച് വേദന അനുഭവപ്പെട്ടത്.
അസ്വസ്ഥത കൂടിയതോടെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുരേഷിന്റെ ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ വെച്ചാണ് ഇന്ന് സംസ്കാരം നടത്തുക.
ഭാര്യ സിന്ധു. മകൾ മിനി എസ് നായർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

