തൊടുപുഴ∙ തിരഞ്ഞെടുപ്പിൽനിന്നു വിരമിച്ചതോടെ ഇതാദ്യമായി കരയ്ക്കിരുന്നു പ്രചാരണം നയിക്കുകയായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണിയും. മത്സരിച്ചാൽ ഉറപ്പായും ജയിക്കാമെന്ന സാഹചര്യം ഉണ്ടായിട്ടും മത്സരിച്ചില്ലെന്നതാണ് ഇരുവരുടെയും സവിശേഷത.
ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനു പോകുമെന്ന് ജോസഫ് പറഞ്ഞിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളാൽ സാധിച്ചില്ല.
വോയ്സ് റെസ്റ്റ് വേണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതിനാൽ തൊടുപുഴയിൽ 5 പൊതുയോഗങ്ങളിൽ പങ്കെടുത്തെങ്കിലും ജോസഫ് പ്രസംഗിച്ചില്ല. അതേസമയം യുഡിഎഫ് സംസ്ഥാന നേതാക്കളുമായും ഇടുക്കി ജില്ലയിൽ മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുമായും കേരള കോൺഗ്രസ് നേതാക്കളുമായും നിരന്തരം ഫോണിൽ ആശയവിനിമയം നടത്തി പിന്നണിയിൽ സജീവമായിരുന്നു നേതാവ്.
അതേസമയം ഇടുക്കിയിൽ ഓടിനടന്നു പ്രചാരണത്തിലായിരുന്നു ഉടുമ്പൻചോലയിലെ സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ എം.എം.മണി.
കുടുംബയോഗങ്ങളുടെ ചുമതലയായിരുന്നു പ്രധാനമായും. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ ദേവികുളം മണ്ഡലത്തിന്റെ മേൽനോട്ടച്ചുമതലയും വഹിച്ചു.
15 കുടുംബയോഗങ്ങളിൽ നേരിട്ടു പങ്കെടുത്തു. ഇടുക്കിയിലെ എല്ലാ മണ്ഡലങ്ങളിലെയും പ്രചാരണത്തിലും പങ്കെടുത്തു.
ഉടുമ്പൻചോലയിൽ സ്ഥാനാർഥിയായ കെ.കെ.ജയചന്ദ്രന്റെ പ്രചാരണ പരിപാടികളിൽ 2 ദിവസം സജീവമായിരുന്നു.
തൊടുപുഴ, ദേവികുളം, പീരുമേട് ഇടുക്കി മണ്ഡലങ്ങളിലും ഒന്നിലധികം ദിവസങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്തു. റോഡ് ഷോകൾക്ക് പകരമായി പൊതുസമ്മേളനങ്ങളിൽ പങ്കെടുത്താണ് മണി പ്രചാരണം നയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

